???? ????? ???????? ???? ????? ???? ???????? ???? ??.?? ???????? ?? ??????????? ???? ??????? ????? ????? ????????????????

ദുബൈ ഫ്രെയിം നവംബറിൽ തുറക്കും നിർവഹണ ചുമതല ഇമാറിന്​

ദുബൈ: ദുബൈയുടെ പൗരാണികതയിലേക്കും ആധുനികതയിലേക്കും കാഴ്​ചപ്പാലമൊരുക്കുന്ന ദുബൈ ഫ്രെയിം നാടിനു സ്വന്തമാകാൻ ഇനി നാളുകൾ മാത്രം. നവംബറിൽ ഫ്രെയിം തുറന്നു കൊടുക്കുമെന്നും പ്രവേശനത്തിന്​ കടലാസ്​ രഹിത സ്​മാർട്ട്​ ടിക്കറ്റാണ്​ ഉപയോഗിക്കുകയെന്നും നഗരസഭ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വ്യക്​തമാക്കി. 

ദുബൈ ​െ​ഫ്രയിമി​​െൻറ പ്രചാരണം, മാർക്കറ്റിങ്​ പ്രവർത്തനങ്ങൾ നിർമാണ രംഗത്തെ പ്രബലരായ ഇമാർ ഗ്രൂപ്പ്​ നിർവഹിക്കും. ഇതു സംബന്ധിച്ച ധാരണാ​പത്രം നഗരസഭാ ഡി.ജിയും ഇമാർ എം.ഡി അഹ്​മദ്​ അൽ മത്​റൂഷിയും ഒപ്പുവെച്ചു.  ജീവനക്കാര​ുടെ നിയമനം, പരിശീലനവും മുതൽ സന്ദർശക ടൂറുകൾ വരെ ഒരുക്കാനുള്ള ചുമതല ഇമാറിനായിരിക്കും.  ധാരണ പ്രകാരം ‘ബുർജ്​ ഖലീഫ’ സന്ദർശക ട്രിപ്പുമായി ബന്ധിപ്പിച്ച്​ ദുബൈ ഫ്രെയിമിലേക്ക്​  ഇമാർ സന്ദർശകരെ എത്തിക്കും.  വർഷത്തിൽ 20 ലക്ഷം സന്ദർശകരെയാണ്​ പ്രതീക്ഷിക്കുന്നത്​.

ദുബൈ ഫ്രെയിം
 

സുവർണ നിറത്തിലെ സ്​റൈൻലെസ്​ സ്​റ്റീലിലാണ്​ ഫ്രെയിമിന്​ ആവരണം തീർത്തിരിക്കുന്നത്​. ആദ്യം വെള്ളി നിറം പൂശാനാണ്​ കരുതിയതെങ്കിലും ഉദ്ദേശിച്ച ഭംഗിയും ഗാംഭീര്യവും ലഭിക്കാനായി സ്വർണ വർണമാക്കുകയായിരുന്നു.   150 മീറ്റർ ഉയരത്തിലെ രണ്ട്​ ടവറുകളും 93 മീറ്റർ നീളമുള്ള പാലവുമുള്ള ​െ​ഫ്രയിമി​​െൻറ ഒരു വശത്തു നിന്നു നോക്കിയാൽ ശൈഖ്​ സായിദ്​ റോഡിലെ ആധുനിക കെട്ടിടക്കൂട്ടങ്ങളും മറു വശത്ത്​ പഴമയുടെ നിറമുള്ള ദേര, ഉമ്മു ഹുറൈർ, കറാമ തുടങ്ങിയ പഴയ ദുബൈയും കാണാനാവും.  സുരക്ഷ ഉറപ്പു വരുത്തുന്നതിന്​ ദുബൈ സിവിൽ ഡിഫൻസുമായി ചേർന്ന്​ സംവിധാനങ്ങൾ ഉറപ്പാക്കിയതായി ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. 

Tags:    
News Summary - dubai frame-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.