ദുബൈ: കാഴ്ചക്കാർക്ക് വിരുന്നൊരുക്കി ദുബൈ ഫൗണ്ടെയ്ൻ തുറന്നു. ദുബൈ മാളിനും ബുർജ് ഖലീഫക്കും സമീപത്തുള്ള ഫൗണ്ടെയ്ൻ തുറന്നതോടെ നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ, കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമെ ഇവിടെ പ്രവേശനം അനുവദിക്കൂ. സന്ദർശകർക്ക് നിൽക്കുന്നതിന് പ്രത്യേക സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. മാസ്ക്, ശരീരോഷ്മാവ് പരിശോധന തുടങ്ങിയവ നിർബന്ധമാണ്.
ദുബൈ മാൾ കഴിഞ്ഞ ദിവസം മുതൽ പൂർണമായും പ്രവർത്തനം തുടങ്ങിയിരുന്നു. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. യു.എ.ഇയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നുവെന്നതിെൻറ സൂചന നൽകിയാണ് ഫൗണ്ടെയ്നും ദുബൈ മാളും വീണ്ടും സജീവമായിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷമാണ് ഫൗണ്ടെയ്ൻ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.