ആവേശം ചോരാതെ രണ്ടാം ദിവസം

ദുബൈ: ഫിറ്റ്​നസ്​ ചലഞ്ചി​​​െൻറ രണ്ടാം ദിവസവും ആവേശം ചോരാതെ ആയിരങ്ങൾ വ്യായാമ മുറകളുമായി തെരുവിലിറങ്ങി. സഫ പാർക്കിൽ നടക്കുന്ന വീക്കെനഡ്​ ഫിറ്റ്​നസ്​ കാർണിവലി​​​െൻറ രണ്ടാം ദിവസവും പ്രമുഖരുടെ പരിശീലനങ്ങളും ലൈവ്​ ഷോയും അരങ്ങേറി. അമേരിക്കൻ ഫുട്​ബാൾ, ബാസ്​ക്കറ്റ്​ബാൾ, ബോക്​സിംഗ്​, ക്രിക്കറ്റ്​, ഗോൾഫ്​, പ്ലയോ ബോക്​സ്​ വെർട്ടിക്കൽ ജംപ്​, ടച്ച്​ റഗ്​ബി, വോളിബാൾ എന്നിവയടക്കം 40 തരം കായിക വിനോദങ്ങൾ പരിചയിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരുന്നു. മുൻ ഇംഗ്ലണ്ട്​ ഫുട്​ബാൾ ക്യാപ്​റ്റനും മാഞ്ചസ്​റ്റർ യുണൈറ്റഡ്​ കളിക്കാരനുമായിരുന്ന റിയോ ഫെർഡിനാൻറ്​ താൻ ഫിറ്റ്​നസ്​ നിലനിർത്തുന്ന വിധം ഉദാഹരണ സഹിതം വിവരിച്ചു. ഉൗർജസ്വലമായ ജീവിത രീതിയുണ്ടക്കുന്നതെങ്ങനെയെന്ന്​​ ആർജെമാരായ ക്രിസ്​ ഫാഡ്​, ബിഗ്​ റോസി, ജയിംസ്​ എവർട്ടൺ എന്നിവർ കാണിച്ചുകൊടുത്തു. ബബിൾ സോക്കർ, ഭിത്തിയിൽ കയറ്റം തുടങ്ങി നിരവധി കായിക പ്രവർത്തനങ്ങൾ കുട്ടികൾക്കായും ഒരുക്കിയിരുന്നു. നഖീൽ ചെയർമാൻ അലി റാശിദ്​ ലൂത്ത 450 ഒാളം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം ആറ്​ കിലോമീറ്റർ ദൂരം നടന്ന്​  ഫിറ്റ്​നസ്​ ചലഞ്ചിൽ പങ്കാളിയായി. ഇൗ ദൂരം 36 മിനിറ്റിൽ മറികടന്ന ജീവനക്കാരൻ സമ്മാനം നേടുകയും ചെയ്​തു. ഇൗ ആഴ്​ചയുടെ അവസാന ദിനങ്ങളിൽ കാർണിവലി​​​െൻറ ബാക്കി ഭാഗങ്ങൾ നടക്കും. മണലും കടലുമായി ബന്ധപ്പെട്ട കായിക വിനോദങ്ങളായിരിക്കും ഇവയിൽ ഉണ്ടാവുക. ബീച്ച്​ ഫുട്​ബാൾ, ​േവാളിബാൾ, ക്രിക്കറ്റ്​, കയാക്കിംഗ്​, പട്ടം പറത്തൽ, പാരാ ​ൈഗ്ലഡിംഗ്​ എന്നിവയൊക്കെ ഇതി​​​െൻറ ഭാഗമായി നടക്കും.  ദിവസം 30 മിനിറ്റ്​ വീതം 30 ദിവസം വ്യായാമം ചെയ്യുകയെന്നതാണ്​ ഫിറ്റ്​നസ്​ ചലഞ്ച്​.  പിന്നീട്​ ഇൗ ശീലം നിലനിർത്തുകയും വേണം. 
Tags:    
News Summary - Dubai fitness challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.