എക്സ്പോ 2020 വേദി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ സന്ദർശിക്കുന്നു
ദുബൈ എക്സ്പോ 2020 : ശൈഖ് അബ്ദുല്ല ബിൻ സായിദിന് നന്ദിയറിയിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: എക്സ്പോ 2020 യാഥാർഥ്യമാക്കുന്നതിൽ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാന് നന്ദിയറിയിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോക്ക് അന്താരാഷ്ട്ര പിന്തുണ ലഭ്യമാക്കുന്നതിൽ ശൈഖ് അബ്ദുല്ല നൽകിയ സംഭാവനകൾക്കാണ് ട്വിറ്ററിലൂടെ നന്ദിയറിയിച്ചത്. മേള ആരംഭിക്കും മുമ്പുതന്നെ ഞങ്ങളുടെ ആതിഥേയത്വത്തിെൻറ വിജയത്തിനായി അദ്ദേഹം അഭൂതപൂർവമായ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുകയും ലോകത്തെ 192 രാജ്യങ്ങളിൽനിന്നുള്ള ഉന്നത-രാഷ്ട്രീയ പ്രതിനിധികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.
'നന്ദി, സഹോദരൻ അബ്ദുല്ല' -ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. എക്സ്പോ നഗരിയിൽ ശൈഖ് അബ്ദുല്ല സന്ദർശിക്കുന്ന ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.