ശൈഖ്​ മൻസൂർ ഫിഫ പ്രസിഡൻറിനൊപ്പം

സ്​പോർട്​സ്​ ഹബായി ദുബൈ

ദുബൈ: വമ്പൻ കായിക മാമാങ്കങ്ങൾക്ക്​ വേദിയായും മുൻനിര താരങ്ങളെ ആകർഷിച്ചും ദുബൈ സ്​പോർട്​സ്​ ലോകത്തി​െൻറ കേന്ദ്രമാകുന്നു. കോവിഡിനിടയിലും കായികപ്രേമികൾക്കും താരങ്ങൾക്കും ആശ്വാസവും പ്രതീക്ഷയുമായി നിലകൊണ്ടാണ്​ ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്​. എമിറേറ്റി​െൻറ സമ്പദ്​വ്യവസ്​ഥക്കും ഉത്തേജനമാകാൻ കായിക മേഖലയുടെ വികാസത്തിലൂടെ സാധ്യമായതായി സ്​പോർട്​സ്​ കൗൺസിൽ ചെയർമാൻ ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വെളിപ്പെടുത്തി. കഴിഞ്ഞ ഒരുവർഷക്കാലം ദുബൈയുടെ സാമ്പത്തിക മേഖലക്ക്​ നാല്​ ബില്യൺ ദിർഹമാണ്​ സ്​പോർട്​സ്​ മേഖല സംഭാവന ചെയ്​തത്​. ജീവിക്കാനും ജോലി ചെയ്യാനും മികച്ച സൗകര്യങ്ങളുള്ള നഗരമാക്കി യു.എ.ഇയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിനനുസരിച്ച്​ സർക്കാർ സ്വീകരിച്ച സമീപനമാണ്​ വളർച്ചക്ക്​ കാരണമായതെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

ദേശീയ വരുമാനത്തിൽ കായിക മേഖല നൽകുന്ന സംഭാവന ഓരോ വർഷവും വർധിക്കുകയാണെന്നും കൂടുതൽ നിക്ഷേപങ്ങളും അതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്​ടിക്കപ്പെടുന്നുണ്ടെന്നും ശൈഖ്​ മൻസൂർ പറഞ്ഞു. ഇരുപതിനായിരം തൊഴിലവസരങ്ങളാണ്​ മേഖലയിൽ സൃഷ്​ടിക്കപ്പെട്ടത്​. ദുബൈ താമസക്കാരിൽ സ്​പോർട്​സിനോടുള്ള താൽപര്യം കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്​. നിരവധി അന്താരാഷ്​ട്ര, പ്രാദേശിക മൽസരങ്ങൾ എമിറേറ്റിൽ നടന്നുവരുന്നത്​ ഇതിന്​ കാരണമാകുന്നു.

400 സ്പോർട്​സ്​ ഈവൻറ്​സുകൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ എമിറേറ്റിൽ എത്തിയിട്ടുണ്ട്​. ഇതിൽ 130എണ്ണവും അന്തരാഷ്​ട്ര തലത്തിലുള്ളതായിരുന്നു.

ദുബൈ കായിക ​മേഖലയിലെ മികച്ച അടിസ്​ഥാന സൗകര്യങ്ങളാണ്​ ലോക സ്​പോർട്​സ്​ വേദികളെ എമിറേറ്റിലേക്ക്​ ആകർഷിക്കാനുള്ള പ്രധാനകാരണം. ​ഫിഫയും ഐ.സി.സിയും അടക്കമുള്ള ​അന്തരാഷ്​ട്ര കൂട്ടായ്​മകൾ മൽസരങ്ങൾക്ക്​ ദുബൈയെ പരിഗണിക്കുന്നത്​ ഇതിനാലാണ്​. സ്​പോർട്​സ്​ താരങ്ങളുടെ ഫിറ്റ്​നസിന്​ ആവശ്യമായ സജ്ജീകരണങ്ങളും ധാരളമായുണ്ട്​. സൈക്ലിങ്​ ട്രാക്ക്​, റണ്ണിങ്​ ​ട്രാക്ക്​, ഫിറ്റ്​നസ്​ സെൻററുകൾ, സ്​പോർട്​സ്​ അക്കാദമികൾ എല്ലാം വിപുലമായ രീതിയിൽ തന്നെയുണ്ട്​. ദിനംപ്രതി 15ലക്ഷം പേരെങ്കിലും എമിറേറ്റിൽ മാത്രം സ്​പോർട്​സ്​ ആക്​ടിവിറ്റികളിൽ ഭാഗമാകുന്നതായാണ്​ സ്​പോർട്​സ്​ കൗൺസിലി​െൻറ കണക്ക്​. പുതിയ മൽസരങ്ങളും പരിപാടികളും ജോലി സാധ്യതകളും തുറന്നിടുന്നുണ്ട്​. അതിനൊപ്പം വിദേശ താരങ്ങൾ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വരവും സാമ്പത്തിക മേഖലക്ക്​ ഉണർവ്​ പകരുന്നതാണ്​.

സ്​പോർട്​സിന്​ തടസങ്ങളില്ലാത്ത നിയമം, സന്ദർശകർക്കും സഞ്ചാരികൾക്കും ലഭിക്കുന്ന ലോകോത്തര സജ്ജീകരണങ്ങൾ, കോവിഡിനെതിരായ ഫലപ്രദമായ പ്രതിരോധം എന്നിവയും ലോക സ്​പോർട്​സ്​ ഹബാകുന്നതിന്​ ദുബൈക്ക്​ സഹായമായതായി വിദഗ്​ധർ വിലയിരുത്തുന്നു. ഇത്തവണ ടോ​ക്യോ ഒളിമ്പിക്​സിൽ മാറ്റുരച്ച നിരവധി പ്രമുഖർ ദുബൈയാണ്​ പരിശീലനത്തിന്​ തെരഞ്ഞെടുത്തത്​. മലയാളിയായ നീന്തൽതാരം സാജൻ പ്രകാശ്​ അടക്കമുള്ളവർ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മാസങ്ങളിൽ നിരവധി യൂറോപ്യൻ, ഏഷ്യൻ ഫുട്​​ബാൾ ക്ലബുകളും പരിശീലന കാമ്പുകൾക്ക്​ ഇവിടം തിരഞ്ഞെടുത്തു. അവധിക്കാലം ആഘോഷിക്കാനും നിരവധി സ്​പോർട്​സ്​ താരങ്ങളെത്തുന്നത്​ ദുബൈയിലാണ്​.

400ലേറെ സ്​പോർട്​സ്​ അക്കാദമികൾ

ദുബൈ: എമിറേറ്റിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന സ്​പോർട്​സ്​ അക്കാദമികൾ ദിനംപ്രതി വർധിക്കുകയാണ്​. നിലവിൽ 400ലേറെ അക്കാദമികൾ ഉണ്ടെന്നാണ്​ കണക്ക്​. ഇതിന്​ പുറമെ നൂറിലേറെ പൊതു-സ്വകാര്യ സ്​പോർട്​സ്​ ക്ലബുകളുമുണ്ട്​.

കായിക ഉപകരണങ്ങളും വസ്​ത്രങ്ങളും ഉൽപാദിപ്പിക്കുന്ന അഞ്ച്​ ഫാക്​ടറികളും ഇത്തരം വസ്​തുക്കൾ വിൽക്കുന്ന 2,500ഔട്​ലെറ്റുകളും എമിറേറ്റിലുണ്ട്​. വിവിധ കായിക പരിപാടികളും മൽസങ്ങളും നടത്തുന്ന 350രജിസ്​ട്രേഡ്​ കമ്പനികള​ുമുണ്ട്​. നീന്തൽ, പെൻറാത്ലോൺ, സൈക്ലിങ്​, ടെന്നീസ്, ഫുട്ബോൾ, ബാഡ്​മിൻറൺ, ക്രിക്കറ്റ്, റഗ്ബി, ഗോൾഫ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ 70 ടീമുകൾക്കായി അന്താരാഷ്ട്ര പരിശീലന ക്യാമ്പുകൾക്കും സൗഹൃദ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചിട്ടുമുണ്ട്. 

Tags:    
News Summary - Dubai emerge as a sports Hubb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.