ദുബൈ: ഭാവിയുടെ വ്യവസായ അന്തരീക്ഷം സാധ്യമാക്കാം എന്ന പ്രമേയത്തിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ ദുബൈ ഇക്കണോമി രണ്ടാമത് ബിസിനസ് കമ്യൂണിറ്റ് എൻഗേജ്മെൻറ് ഫോറം നടത്തി. ദുബൈ ഇക്കണോമിയും ദുബൈയിലെ വ്യവസായി സമൂഹവും തമ്മിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് ഫോറം ഒരുക്കിയത്. വ്യവസായ കൗൺസിൽ ഭാരവാഹികൾ, നയതന്ത്ര പ്രതിനിധികൾ, വൻകിട കമ്പനികളുടെ മേധാവികൾ എന്നിവർ ഫോറത്തിൽ ഒത്തുചേർന്ന് സുസ്ഥിരമായ സാമ്പത്തിക വികസന പദ്ധതികൾക്ക് പരിപാടികൾ ആലോചിച്ചു.
എല്ലാ മേഖലകളിൽ നിന്നുള്ള വ്യവസായങ്ങൾക്കും ഏറ്റവും അനുകൂലവും സുഗമവുമായ പ്രവർത്തനത്തിന് സൗകര്യമൊരുക്കുന്ന കേന്ദ്രം എന്ന ദുബൈ ഇക്കണോമിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഫോറമെന്ന് ഡയറക്ടർ ജനറൽ സാമി അൽ ഖംസി വ്യക്തമാക്കി. ദുബൈയിലെ വ്യവസായ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് എൻഗേജ് ഡി.എക്സ്.ബി ആപ്പ്, ഗുണമേൻമാ പ്രോത്സാഹന അവാർഡ്, വ്യവസായ ഗ്രൂപ്പുകൾക്കും കൗൺസിലുകൾക്കും നിയമ സാധുത, വ്യവസായ സാധ്യതകൾക്കായി സംരംഭം എന്നിങ്ങനെ നാല് പുത്തൻ സംവിധാനങ്ങൾക്കും ഡി.ഇ.ഡി തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.