ദുബൈ: എമിറേറ്റിലെ ആരോഗ്യ പരിരക്ഷാ മേഖലയിലെ തുടക്കക്കാരിൽ ഒരാളായ ഡോ. മുഹമ്മദ് ശരീഫ് അൽ മുല്ല ഇനി ഒാർമ. 80 വയസു പിന്നിട്ട ഡോക്ടർ ബുധനാഴ്ച ലണ്ടനിലാണ് മരണപ്പെട്ടത്. പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം ഗോൾഡ് സൂഖിൽ മുഹമ്മദ് ശരീഫ് ഫാർമസി തുടങ്ങുന്ന കാലത്ത് ദുബൈയിൽ വളരെ ചുരുക്കം ഡോക്ടർമാർ മാത്രമാണുണ്ടായിരുന്നത്.
ഫാർമസിസ്റ്റ് ആയും ഡോക്ടറായും നഴ്സായും ജീവകാരുണ്യ പ്രവർത്തകനായും ഇദ്ദേഹത്തെ പഴയ തലമുറ ഒാർമിക്കുന്നു. രോഗികളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും ജീവിതം സമർപ്പിച്ച അദ്ദേഹം പകർച്ച വ്യാധി കാലങ്ങളിൽ വീടുകൾ കയറിയിറങ്ങി ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകി വന്നു. കാൽ നടയായി രോഗികളെ സന്ദർശിച്ച ഡോക്ടർ ഏതു പാതിരാത്രിയും ചികിത്സ തേടി വരുന്നവർക്കു മുന്നിൽ വാതിൽ തുറന്നിട്ടു.
രാജ്യത്തിെൻറ വിദൂര കോണുകളിലെ രോഗികൾക്കും ആശ്വാസവുമെത്തിച്ചു. നിരവധി പ്രവാസി^സ്വദേശി കുടുംബങ്ങൾക്ക് ആരോഗ്യകാര്യത്തിൽ അവസാന വാക്കായിരുന്നു ഡോ. അൽ മുല്ല. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസവും ആരോഗ്യമേഖലയിലെ പ്രതിസന്ധികളും തിരിച്ചറിഞ്ഞ് കൂടുതൽ അറിവു നേടാനും ജനങ്ങൾക്ക് ഏറ്റവൂം മികച്ച ചികിത്സ നൽകാനും അദ്ദേഹം എന്നും ശ്രദ്ധ പുലർത്തിപ്പോന്നു. ആറു മക്കളാണ് അദ്ദേഹത്തിന്. എമിറേറ്റ്സ് റെഡ് ക്രസൻറ് ഡയറക്ടർ മുഹമ്മദ് അൽ സർഉൗനി മകളുടെ ഭർത്താവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.