Dubai can a sustainability movement
പരിസ്ഥിതി സംരക്ഷണത്തിന് വിപുലമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട് ദുബൈ. മലിനീകരണത്തിന്റെ പ്രധാന കാരണമായ പ്ലാസ്റ്റികിന്റെ സാന്നിധ്യം കുറക്കുന്നതിനാണ് ഇക്കാര്യത്തിൽ ഫോക്കസ്. ജൂലൈ മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് 25ഫിൽസ് വീതം ഇടാക്കുന്നത് ഈ ലക്ഷ്യം വെച്ചാണ്. ഈ വർഷം ഫെബ്രുവരിയിൽ തുടക്കം കുറിച്ച 'ദുബൈ കാൻ' എന്ന പദ്ധതി സുസ്ഥിരതയിലേക്കുള്ള ദുബൈയുടെ മുന്നേറ്റത്തിലെ പ്രധാന നായികക്കല്ലാണ്.
കുപ്പിവെള്ളം വാങ്ങുന്നത് കുറക്കാൻ ആളുകളെ പ്രേരിപ്പിക്കലാണ് പദ്ധതിയുടെ ഉദ്ദേശം. കുടിവെള്ളം ശേഖരിക്കാൻ ഇതിനായി നഗരത്തിലുടനീളം സൗകര്യമൊരുക്കിയിരിക്കയാണ് അധികൃതർ. നഗരത്തിൽ 34 സ്ഥലങ്ങളിലാണ് സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീ ഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നുത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതൊരു സംസ്കാരമായി വളർത്താനാണ് ദുബൈ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വീടുകളിൽ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുടെ ഭാഗമായി അധികൃതർ പ്രോൽസാഹിക്കുന്നുണ്ട്.
ജനങ്ങൾ കൂടുതലായി ഈ രീതി പിന്തുടരുന്നതോടെ വലിയ തോതിൽ മലിനീകരണം തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കരയിലും കടലിലും കാണുന്ന മാലിന്യങ്ങളിൽ ജീവജാലങ്ങൾക്ക് ഏറ്റവും മാരകമായ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക്കാണ്. ഇതിൽ തന്നെ വലിയ പങ്കാണ് കുപ്പികൾക്കുള്ളത്. ഒരു ബോട്ടിൽ കൈയിൽ കരുതിയാൽ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടിൽ ഉപയോഗം ഒഴിവാക്കാനാകും. ഇത്തരത്തിൽ ഒരോരുത്തരും തീരുമാനമെടുത്താൽ ഓരോ മാസവും ഒഴിവാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് വലുതാണ്. പലപ്പോഴും യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയിൽ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാൻ കാരണമാകുന്നത്. 'ദുബൈ കാൻ' ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.
കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ
അൽ ഫഹീദി ഹിസ്റ്റോറിക്കൽ നെയ്ബർഹുഡ്, അൽ സീഫ്, അൽ ശിന്ദഗ ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ട്, എ 4 സ്പേസ്, അൽ ഇത്തിഹാദ് പാർക്ക്, ബ്ലൂവാട്ടേഴ്സ് ഐലൻഡ്, ബുർജ് പാർക്ക്, സിറ്റി വാക്, സിറ്റിസെന്റർ ദേര, ഡി.എം.സി.സി മെട്രോ സ്റ്റേഷൻ, ഡ്രാഗൺ മാർട്ട്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ഹാർബർ, മറീന അൽ ഗർബി സ്ട്രീറ്റ്, മറീന മാൾ, മറീന പ്രോംനേഡ്, മറീന വാക്, വേൾഡ് ട്രേഡ് സെന്റർ, എക്സിക്യൂട്ടീവ് ടവേഴ്സ്, ദേര ഗോൾഡ് സൂഖ്, എക്സ്പോ, ജെ.എൽ.ടി പാർക്ക്, കൈറ്റ് ബീച്ച്, ലാമെർ, മദീനത്ത് ജുമൈറ, മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, ഖുർആനിക് പാർക്ക്, സ്കൈഡൈവ്, ദ ബീച്ച്, ഗ്രീൻ ആൻഡ് വ്യൂസ്, പാം വെസ്റ്റ് ബീച്ച്, സബീൽ പാർക്ക്, അൽ ഗുബൈബ മെട്രോ സ്റ്റേഷൻ, അൽ ബർഷ പോണ്ട് പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.