ദുബൈ: ദുബൈയിലെ ബഡ്സ് പബ്ളിക് സ്കൂളിന്‍െറ 30ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കും. സ്കൂള്‍ അങ്കണത്തില്‍ വൈകീട്ട് ആറരക്ക് തുടങ്ങുന്ന വാര്‍ഷികദിന പരിപാടി വിദ്യാര്‍ഥികളുടെയും കുടുംബങ്ങളുടെയും സംഗമമായാണ് നടക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഐന്‍സ്ലേ എഡ്ഗാറും ഓപ്പറേഷന്‍സ് മാനേജര്‍ ജോഷ്വയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നര മണിക്കൂര്‍ പരിപാടിയില്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
1987 ല്‍ ദേരയിലെ ഒരു വില്ലയില്‍ മൂന്ന് കുട്ടികളുമായി തുടങ്ങിയ സ്കൂളില്‍ ഇന്ന് 800 ലേറെ കുട്ടികളും അധ്യാപകര്‍ ഉള്‍പ്പെടെ 90ലേറെ സ്റ്റാഫുമുണ്ട്. പാഠ്യ-പാഠ്യേതര രംഗത്ത് ഇവിടത്തെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി അവര്‍ പറഞ്ഞു.
എം.ദുരൈരാജും പത്നി പ്രേമലതാ ദുരൈരാജുമാണ് സ്ഥാപകര്‍. ഇവരുടെ തന്നെ നേതൃത്വത്തില്‍ 1992 ല്‍ സത്വയിലേക്ക് മാറിയ സ്കൂള്‍ 1998 ല്‍ ഗര്‍ഹൂദിലെ വലിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. 1996 ല്‍ സി.ബി.എസ്. ഇയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയം 2005 ല്‍ ഹോറല്‍അന്‍സിലേക്ക് പറിച്ചുനട്ടു.
പത്താം ക്ളാസും ആരംഭിച്ചു. 2007 ലാണ് സ്ഥിരം കെട്ടിടത്തിന്‍്റെ നിര്‍മ്മാണം ആരംഭിച്ചത്. 2009 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഇപ്പോള്‍ രണ്ടായിരത്തോളം കുട്ടികള്‍ക്ക് പഠിക്കാവുന്ന സൗകര്യമുണ്ട്. 2010 ല്‍ ഗ്രേഡ് 11 ലേക്കുള്ള പ്രവേശനവും തുടങ്ങി. ആധുനിക സംവിധാനങ്ങളോടെയുള്ളതാണ് ക്ളാസ്മുറികള്‍. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ സജീവമാണ്. സ്കൂള്‍ കാര്‍ണിവലിലുടെ 10 ലക്ഷം രൂപ സമാഹരിച്ച് തമിഴ്നാട്ടിലെ ഒരു അന്ധസ്കൂളിന് നല്‍കിയതായും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.