ദുബൈയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ

ദുബൈ: എമിറേറ്റിൽ രണ്ടിടങ്ങളിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര നിരീക്ഷണവും ലക്ഷ്യമിട്ടാണ്​ ജുമൈറ ലേക്ക് ടവേഴ്സിലെയും അപ്ടൗൺ ദുബൈയിലെയും ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ സജ്ജീകരിച്ചത്​.

ഉയർന്ന കെട്ടിടങ്ങളിലോ മറ്റോ അടിയന്തര സാഹചര്യങ്ങളോ തീപിടിത്തമോ ഉണ്ടായാൽ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നേരിടാനുള്ള ദുബൈ മൾട്ടികമോഡിറ്റീസ് സെൻററിനെയും(ഡി.എം.സി.സി) ദുബൈ പൊലീസിനെയും പുതിയ സംവിധാനം സഹായിക്കും.

ദുബൈ പൊലീസിന്‍റെ നൂതന ഡ്രോൺ ബോക്‌സ് ശൃംഖലയാണ്​ രണ്ട് കമ്യൂണിറ്റികളിലും വിന്യസിക്കുന്നത്​. ദുബൈയുടെ പൊതുസുരക്ഷ വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഡ്രോൺ ബോക്സ് സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ഡ്രോൺ സാങ്കേതികവിദ്യകളിൽ ഒന്നാണ്. ആദ്യമായിട്ടാണ് ഈ സാങ്കേതികവിദ്യ ബഹുനില കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും താമസക്കാർക്ക്​ മികച്ച അനുഭവം നൽകാനുള്ള പ്രതിബദ്ധതക്ക്​ അടിവരയിടുന്നതാണെന്നും ഡി.എം.സി.സി എക്‌സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈം പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിൽ പ്രതികരണ സമയം കുറക്കുന്നതിലും തീരുമാനമെടുക്കാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ നൽകുന്നതിലും ഡ്രോൺ ബോക്‌സ് സംവിധാനം നിർണായകമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഓപറേഷനിലെ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഉമർ അൽമുഹൈരി പറഞ്ഞു. ഒണ്ടാസ് ഓട്ടോണമസ് സിസ്റ്റംസ് വികസിപ്പിച്ച്​, അതിന്‍റെ യു.എ.ഇ കമ്പനിയായ എയറോബോട്ടിക്സ് ലഭ്യമാക്കുന്ന ഈ സംവിധാനത്തിന്​ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്​.

ജ​നു​വ​രി ആ​റി​ന്​ മു​മ്പ്​ നേ​ടി​യ ഡ്രോ​ൺ ര​ജി​സ്​​ട്രേ​ഷ​നു​ക​ൾ അ​സാ​ധു

ദു​ബൈ: ജ​നു​വ​രി ആ​റി​ന്​ മു​മ്പ്​ നേ​ടി​യ ഡ്രോ​ൺ ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​​ നി​യ​മ പ്രാ​ബ​ല്യ​മു​ണ്ടാ​വി​ല്ലെ​ന്ന്​ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​സി.​എ.​എ) അ​റി​യി​ച്ചു. ര​ജി​സ്​​ട്രേ​ഷ​ൻ അ​സാ​ധു​വാ​യ ഡ്രോ​ൺ ഉ​ട​മ​ക​ൾ​ക്ക്​ യു.​എ.​ഇ ഡ്രോ​ൺ ആ​പ്പി​ലൂ​ടെ പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കൂ​ടാ​തെ റി​മോ​ട്ട്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ഡ്രോ​ണു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ യു.​എ.​ഇ ഡ്രോ​ൺ ആ​പ്പ്​ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജി.​സി.​എ.​എ അം​ഗീ​കാ​ര​മു​ള്ള ട്രെ​യ്​​നി​ങ്​ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന്​ ട്രെ​യ്​​നി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യി​രി​ക്ക​ണം. വ്യ​വ​സാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ഡ്രോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി​ശ​ദീ​ക​ര​ണം നേ​ടു​ക​യും യു.​എ.​ഇ ഡ്രോ​ൺ ആ​പ്പി​ൽ കാ​ണി​ച്ച എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ക​യും വേ​ണം.

2022ൽ ​രാ​ജ്യ​ത്ത്​ ഡ്രോ​ണു​ക​ൾ​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 2023 മു​ത​ൽ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​രം​ഭി​ക്കു​ക​യും 2024 ജ​നു​വ​രി ഏ​ഴു​മു​ത​ൽ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ദു​ബൈ​യി​ൽ ഡ്രോ​ൺ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്​ വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ദു​ബൈ​യി​ൽ വി​നോ​ദ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം തു​ട​രു​മെ​ന്ന്​ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Drones to monitor high-rise buildings in two Dubai communities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.