അബൂദബി: ലൈറ്റ് സ്പോര്‍ട്സ് എയര്‍ ക്രാഫ്റ്റുകള്‍ അടക്കം ഡ്രോണുകള്‍ പറപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. കരയും കടലും അടക്കമുള്ള പറക്കല്‍ മേഖലകളില്‍ ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നത് ശനിയാഴ്ച നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അബൂദബിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ മാനിക്കാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഡ്രോണുകളുടെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളോ വാണിജ്യ പ്രവര്‍ത്തനങ്ങളോ തുടരുന്നതില്‍ വിലക്കില്ല.
ഇതിന് ആവശ്യമായ അനുമതി വാങ്ങിയിരിക്കണം. ഒപ്പം, കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. തൊഴില്‍, വ്യവസായം, പരസ്യം തുടങ്ങിയ ചിത്രീകരണങ്ങള്‍ക്കാണ് മുന്‍കൂട്ടി പെര്‍മിറ്റ് എടുത്ത് ഡ്രോണുകള്‍ ഉപയോഗിക്കാനാവുക. അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നേരത്തേ ദുബൈയിൽ പഴയയതും പുതിയതുമായ എല്ലാ ഡ്രോൺ അനുമതികളും റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.