കാർഷിക സർവേക്ക്​ ഡ്രോണുകൾ പറന്നെത്തും

ദുബൈ: കാർഷിക സർവേക്ക്​ ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക്​ കാലാവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രാലയം തുടക്കമിട്ടു. ഇതി​​​െൻറ ഭാഗമായി അടുത്തയാഴ്​ച ഫുജൈറയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള കാർഷിക സർവേ നടക്കും. ഫുജൈറയിലെ വാദി അൽ ഖിബ്​ പ്രദേശത്ത്​ 500 ചതുരശ്ര കിലോമീറ്റർ വിസ്​തൃതിയിലെ കൃഷിയിടങ്ങളിൽ നടക്കുന്ന സർവേയിൽ രാജ്യത്തെ നിരവധി ഡ്രോൺ കമ്പനികൾ പങ്കാളികളാകും. 

ഗ്രീൻ ഹൗസുകൾ, കാർഷിക തോട്ടങ്ങളിലെ കെട്ടിടങ്ങൾ, കിണറുകൾ, മണ്ണി​​​െൻറ തരം, മൃഗങ്ങളുടെ എണ്ണം തുടങ്ങിയവ സർവേയിൽ ശേഖരിക്കും. തേനീച്ചക്കൂടുകൾ, ധാന്യങ്ങൾ, ഇൗത്തപ്പനകൾ തുടങ്ങിയവയുടെ വിവരങ്ങളും സമാഹരിക്കും. 
കാര്യക്ഷമമായ വിവരങ്ങളും കൂടുതൽ വ്യക്​തതയുള്ള ചിത്രങ്ങളും ത്രിമാന മാതൃകകളും ഡ്രോണുകളുടെ ഉപയോഗത്തിലൂടെ ലഭിക്കുമെന്ന്​ കാലാവസ്​ഥ വ്യതിയാന^പരിസ്​ഥിതി മന്ത്രി ഡോ. ഥാനി ആൽ സിയൂദി പറഞ്ഞു. 

Tags:    
News Summary - drone-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.