Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ കാർഡ് നാട്ടിലെത്തും
ദുബൈ: എമിറേറ്റിലെ നിവാസികൾക്ക് ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ കാർഡ് എന്നിവ നാട്ടിലെ മേൽവിലാസത്തിൽ എത്തിക്കാൻ പുതിയ സേവനം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇന്റർനാഷനൽ ഡെലിവറി സർവിസ് എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആർ.ടി.എയുടെ വെബ്സൈറ്റിൽ ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ നാട്ടിലെ കൃത്യമായ മേൽവിലാസം നൽകിയാൽ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ആർ.ടി.എ ആ വിലാസത്തിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.