ഏറ്റവും വലിയ ഡ്രൈവിങ് ലൈസന്‍സ്: ഷാര്‍ജ പൊലീസിന് ഗിന്നസ് റെക്കോഡ്

ഷാര്‍ജ: ഷാര്‍ജയില്‍ വീണ്ടും ഗിന്നസ് ലോക റെക്കോഡ് പിറന്നു. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവിങ് ലൈസന്‍സ് തീര്‍ത്ത്  പൊലീസാണ് ഷാര്‍ജയുടെ കിരീടത്തില്‍ ഇത്തവണ ഗിന്നസ് പതക്കം ചാര്‍ത്തിയത്. 1.94 മീറ്റര്‍ നീളവും 2.94 മീറ്റര്‍ വീതിയുമുള്ള ലൈസന്‍സാണ് യഥാര്‍ഥ സാമഗ്രികള്‍ ഉപയോഗിച്ച് പൊലീസ് ഒരുക്കിയത്. മൊത്തം വിസ്തീര്‍ണം 5. 70 ചതുരശ്ര മീറ്റർ. ഗിന്നസ് പ്രതിനിധി ഹുദ ഖശാബില്‍ നിന്ന് ഷാര്‍ജ പൊലീസ് മേധാവി ബ്രി. സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി ഗിന്നസ് പത്രം ഏറ്റുവാങ്ങി. 
പോയവാരമാണ് ഷാര്‍ജ മറ്റൊരു ഗിന്നസ് സ്വന്തമാക്കിയത്. വെള്ളം നിറച്ച കുപ്പികള്‍ കൊണ്ട് ഷാര്‍ജ സര്‍വകലാശാല ഒരുക്കിയ ഭൂപടമാണ് ഗിന്നസ് നേടിയത്. ലോകത്തിലെ ഏറ്റവും വലിയ തീന്‍മേശ, മരം കൊണ്ട് തീര്‍ത്ത ധർമപ്പെട്ടി, വിളക്ക് കൂട് എന്നിവ തീര്‍ത്തും ഷാര്‍ജ ഗിന്നസ് ലോക റെക്കോഡ് നേടിയിരുന്നു. 


 

News Summary - driving licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.