Posted On
date_range Updated On
date_range അബൂദബിയിലെ ഡ്രൈവിങ്: നിയമലംഘനങ്ങളും ശിക്ഷയും
അബൂദബി: വാഹനമോടിക്കുമ്പോൾ റെഡ് സിഗ്നൽ മറികടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. റെഡ് സിഗ്നൽ മറികടന്നതിന് കഴിഞ്ഞവർഷം മാത്രം മൂവായിരത്തോളം ഡ്രൈവർമാർക്ക് 1000 ദിർഹം വീതം പിഴചുമത്തിയെന്ന് അബൂദബി പൊലീസ് അറിയിച്ചത് കഴിഞ്ഞദിവസമാണ്. ലൈസൻസിൽ 12 ബ്ലാക്ക് പോയന്‍റുകളും ഈ നിയമലംഘനത്തിന് ചുമത്തുന്നതാണ്. അതേസമയം, 50,000 ദിർഹം വരെ പിഴ ലഭിക്കുന്നതാണ് ഈ നിയമലംഘനമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനകുറ്റത്തിന് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത പിഴ ശിക്ഷകളാണ് ചുമത്തപ്പെടുന്നത്.
വിവിധ നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷകളും
- എമർജൻസി, ആംബുലൻസ്, പൊലീസ്, ഔദ്യോഗിക അകമ്പടി വാഹനങ്ങൾ എന്നിവക്ക് വഴി നൽകാതിരുന്നാൽ-1000 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്‍റുമാണ് നിയമം വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ആഭ്യന്തരമന്ത്രാലയം പിഴത്തുക 3000 ദിർഹമായി ഉയർത്തിയിട്ടുമുണ്ട്. ഒരുമാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
- ഇടതുവശത്തുള്ള ലെയിനിലെ വാഹനങ്ങൾക്ക് വഴി നൽകാതിരിക്കൽ-400 ദിർമാണ് ഈ ഗതാഗത നിയമലംഘനത്തിന് പിഴ.
- വാഹനമോടിക്കുന്നതിനിടെ തുപ്പുക(സിഗരറ്റ് കുറ്റി എറിയുന്നത് ഉൾപ്പെടെ)-1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും.
- റെഡ് സിഗ്നൽ മറികടക്കുക-1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്‍റും. ഇതിനു പുറമേ വാഹനം വിട്ടുകിട്ടുന്നതിന് 50,000 ദിർഹം അടയ്ക്കണം. മൂന്നുമാസത്തിനുള്ളിൽ ഈ പണംനൽകിയില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
- ഇൻഡിക്കേറ്റർ ഇടാതെ വാഹനത്തിന്‍റെ ഗതിമാറ്റം-400 ദിർഹം പിഴ.
- തോന്നുംപോലെ റോഡ് മുറിച്ചുകടക്കുക-400 ദിർഹം പിഴ.
- ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന രീതിയിൽ വാഹനമോടിക്കുക-2000 ദിർഹം പിഴയും 23 ബ്ലോക്ക് പോയന്‍റും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.
- റോഡിൽ ഫോൺ ഉപയോഗിക്കുക-800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- പൊടുന്നനെയുള്ള തിരിക്കൽ-1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- റോഡിൽ പെട്ടെന്ന് നിർത്തുക-1000ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും.
- അപകടകരമായി രീതിയിൽ പിന്നിലേക്ക് വാഹനമോടിക്കുക-500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ പ്രധാന പാതയിലേക്ക് കടക്കുക-400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- നിർദിഷ്ട മേഖലയിൽ അല്ലാതെ യു-ടേൺ എടുക്കുക-500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- വളവുകളിൽ ഉള്ള ഓവർടേക്കിങ്-1000 ദിർഹം പിഴയും ്ആറ് ബ്ലാക്ക് പോയന്‍റും.
- ലൈറ്റിടാതെ രാത്രിയിലോ മൂടൽമഞ്ഞിലൂടെയോ വാഹനമോടിക്കുക-500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും.
- ഇൻഷുറൻസില്ലാതെ വാഹനമോടിക്കൽ-500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്‍റും ഏഴ് ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.