ഷാർജ: തൃശൂർ ജില്ലയിലെ ഗുരുവായൂർ നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ ഗുരുവായൂർ എൻ.ആർ.െഎ ഫാമിലിയുടെ ദേശീയ ദിനാഘോഷ പരിപാടി സല്യൂട്ട് യു.എ.ഇ ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റിയിലെ അൽ റാസി ഓഡിറ്റോറിയത്തിൽ നടന്നു. ഷാർജ രാജകുടുംബാംഗവും ഷാർജ ഔഖാഫ് മേധാവിയുമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. എ.പി. ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
ബിസിനസ് രംഗത്തും സാമൂഹിക സേവനരംഗത്തും മികവുറ്റ പ്രയത്നങ്ങൾ നടത്തുന്ന ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് ഇൗ വർഷത്തെ എലൈറ്റ് അബൂബക്കർ ഹാജി മെമ്മോറിയൽ സോഷ്യൽ ആൻഡ് ബിസിനസ് എക്സലൻസ് അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറും സംഘവും നയിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.