ദുബൈ: സഭകളുടെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിെൻറയും ദുബൈ യൂണിറ്റിെൻറയും സംയുക്താഭിമുഖ്യത്തിൽ ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച 'ബോണാ ക്യംതാ' ഈസ്റ്റർ സംഗമവും, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ നൂറ്റാണ്ടിലെ യുഗപുരുഷനായി ഭാരതസഭക്ക് ലഭിച്ച വരദാനമാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് മാർ യൂലിയോസ് പറഞ്ഞു. അലക്സാണ്ട്രയോസ് മാർ തോമസ് മെത്രാപ്പോലീത്താ ഈസ്റ്റർ സന്ദേശം നൽകി.
നേരത്തെ യു.എ.ഇയി-ലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്തു. സൺഡേ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ഈസ്റ്റർ എഗ്ഗ് പെയിൻറിങ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 200-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.ജൂനിയർ വിഭാഗത്തിൽ റയാൻ പോൾ സന്തോഷ്, അലീന സൂസൻ അനു, ബിൻസി ബിജു റെജി എന്നിവരും ഇൻറർമീഡിയറ്റ് വിഭാഗത്തിൽ ടാനിയ സാറാ ബിനു ,സീൻ ചെറീഷ് ^ റിയ ആൻ സന്തോഷ്, ഐറീൻ എൽസ അലക്‌സാണ്ടർ എന്നിവരും സീനിയർ വിഭാഗത്തിൽ ക്യാറ്റലിൻ അച്ചു ജെമി ,അനഘ് ഷാജി , ജെസീക്ക മറിയ വർഗീസ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മ ശതാബ്ദി സമ്മേളനത്തിൽ ആഘോഷിച്ചു. മാർ യോഹന്നാൻ ജോസഫ് മെത്രാപ്പോലീത്താ, റവ. ജോ മാത്യു എന്നിവർ ജന്മദിന ആശംസാ സന്ദേശം നൽകി.
സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടതിഥിതികൾ ഉൾപ്പെടെയുള്ളവർ സമ്മേളനനഗരിയിൽ ഒരുക്കിയിരുന്ന ആശംസാകാർഡിൽ കൈയൊപ്പ് ചാർത്തി. പ്രസ്തുത കാർഡ് ജന്മദിനായ ഏപ്രിൽ 27 -ന് തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ കെ.സി.സി ഗൾഫ് സോൺ സെക്രട്ടറി ജോബി ജോഷ്വ തിരുമേനിക്ക് സമ്മാനിക്കും.
യു.എ.യിലെ വിവിധ ഇടവകകളിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന വൈദീകർക്കു യാത്രയപ്പ് നൽകി. അലക്സാണ്ട്രയോസ് മാർ തോമസ് മെത്രാപ്പോലീത്താ മെമെന്റോ സമ്മാനിച്ചു. റവ. പ്രവീൺ ചാക്കോ മറുപടി പ്രസംഗം നടത്തി.
കെ സി.സി പ്രസിദ്ധീകരണമായ ‘എക്യൂമിനിക്കൽ എക്കലേഷ്യാ’ ആദ്യ പ്രതി മാർ യോഹന്നാൻ ജോസഫ് മെത്രാപ്പോലീത്താ, ഡോ. കെ.വി. മാത്യുവിന് നൽകി പ്രകാശനം ചെയ്തു.
കെ.സി.സി. ഗൾഫ് സോൺ പ്രസിഡൻറ് ഫാ.ഷാജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജേക്കബ് ജോർജ്, ജോബി ജോഷ്വാ, മോനി എം ചാക്കോ, സോളമൻ ഡേവിഡ്, മനോജ് ജോർജ്, ഷാജി ഡി .ആർ, , ചെറിയാൻ കീക്കാട് , റീജ ഐസക്, കുഞ്ഞുമോൻ പാറക്കൽ, പോൾ ജോർജ് പൂവത്തേരിൽ, അബിജിത് പാറയിൽ, ഡയസ് ഇടിക്കുള, ബാബു കുര്യൻ, നയമ സ്മിത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.