ആസാദ് മൂപ്പൻ
Posted On
date_range Updated On
date_range പി.വി. ഗംഗാധരൻ വിയോഗത്തിൽ അനുശോചിച്ച് ഡോ. ആസാദ് മൂപ്പൻ
ദുബൈ: പി.വി. ഗംഗാധരന്റെ വിയോഗത്തില്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു.
പ്രമുഖ വ്യവസായി, ചലച്ചിത്ര നിർമാതാവ്, മാതൃഭൂമിയുടെ ഡയറക്ടര്‍ എന്നീ നിലകളിലെല്ലാം മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗംഗാധരനെന്ന് ആസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ‘അദ്ദേഹവുമായി ഇടപഴകാനും എളിമ നിറഞ്ഞ പെരുമാറ്റം അടുത്തറിയാനും സാധിച്ചിരുന്നു. വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു’ -ആസാദ് മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.