Posted On
date_range Updated On
date_range ഡൗൺടൗൺ ഉമ്മുൽഖുവൈൻ വരുന്നു
ഉമ്മുൽഖുവൈൻ: യു.എ.ഇയിലെ ഉമ്മുൽഖുവൈൻ എമിറേറ്റഡിൽ ഡൗൺടൗൺ ഉമ്മുൽഖുവൈൻ എന്ന പേരിൽ തീരദേശവികസന പദ്ധതി വരുന്നു. 25 ദശലക്ഷം ചതുരശ്രഅടി വിസ്തൃതിയിലാണ് വികസന പദ്ധതി നടപ്പാക്കുക.
11 കിലോമീറ്റർ കടൽതീരത്ത് പ്രകൃതിദത്ത ബീച്ചുകളും പാർക്കുകളും ചേർത്താണ് ഡൗൺടൗൺ യാഥാർഥ്യമാക്കുക. നോർത്ത് ബീച്ച്, ട്രേഡ് സെന്റർ, സൗത്ത് എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ച് പാർപ്പിട പദ്ധതികൾ, വാണിജ്യകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
ഉമ്മുൽഖുവൈൻ കിരീടാവകാശി ശൈഖ് റാശിദ് ബിൻ സൗദ് ആൽമുല്ലയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.