ഷാർജ: ഷാർജയിൽ കഴിഞ്ഞ ദിവസം നടത്തി ഉദ്ഖനനത്തിൽ അബ്ബാസിദ് കാലഘട്ടത്തിലെ അപൂർവ നാണയങ്ങളുടെ നിധി കണ്ടെത്തിയതായി പുരാവസ്തു വിഭാഗം അറിയിച്ചു. വടക്കുകിഴക്കൻ മേഖലകളിൽ നടത്തിയ ഉദ്ഖനനങ്ങളിൽ ബദുവിയൻ സംസ്കൃതിയുടെ നിരവധി സുവർണ മുദ്രകൾ കണ്ടെത്തിയത്. പൗരാണിക കാലത്ത് ഷാർജയിലെ ബദുവിയൻ ഗോത്രങ്ങൾ ഉപയോഗിച്ചിരുന്ന നായണയങ്ങളുടെ നിധിയാണ് കണ്ടെത്തിയത്. സ്ഥിരമായി ഒരിടത്ത് വസിക്കുന്ന പാരമ്പര്യം ഇല്ലായിരുന്നു ബദുവിയൻ ഗോത്രക്കാർക്ക്. പ്രകൃതിയുടെ പച്ചപ്പു തേടി അവർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്രചെയ്തു കൊണ്ടിരുന്നു. ചെല്ലുന്നിടത്തൊക്കെ കൃഷിയും കാലിവളർത്തലും കരകൗശല വസ്തുക്കളുടെ നിർമാണവും പാരമ്പര്യ ചികിത്സയുമായിരുന്നു അവരുടെ രീതി. തമ്പടിച്ച മേഖലകളിലെല്ലാം നാളെയുടെ ഓർമക്കായി അവർ പലതും നിക്ഷേപിച്ചായിരുന്നു മടക്കയാത്ര. ഇതാണ് ഇപ്പോൾ കണ്ടെത്തിയത്. മൺകലത്തിനകത്ത് വെള്ളിനാണയങ്ങളും ചെമ്പുകൊണ്ടു തീർത്ത നാണയങ്ങളുമായിരുന്നു കണ്ടെത്തിയത്. അബു ജാഫർ അൽ മൻസൂർ, മുഹമ്മദ് അൽ മഹ്ദി, ഹാറൂൻ അൽ-റഷിദ്, മുഹമ്മദ് അൽ അമിൻ, അബു ജാഫർ അബ്ദുല്ല എന്നിവരടങ്ങിയ അഞ്ച് ഖലീഫകൾ ഭരിച്ച ആ കാലഘട്ടത്തിലെ അടയാളങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പതിപ്പുകളിൽ ഒന്നാണ് ഈ നാണയങ്ങൾ. മാമോൻ നാണയങ്ങളിൽ ഹാറൂൻ അൽ റഷീദിെൻറ ഭാര്യ സുബൈദയുടെ (ഉമ്മു ജാഫർ) പേരുള്ള ദിർഹവുണ്ട്. സെപ്റ്റംബറിൽ ഷാർജ എമിറേറ്റിെൻറ മധ്യമേഖലയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടയിലാണ് ഈ അപൂർവ നാണയങ്ങൾ കണ്ടെത്തിയതെന്ന് ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. സബ അബൂദ് ജാസിം പറഞ്ഞു. പുരാവസ്തു കണ്ടെത്തൽ ഷാർജ എമിറേറ്റിെൻറ ചരിത്രത്തിലെ സുപ്രധാന കാലഘട്ടത്തിലേക്കാണ് കൊണ്ടുപോകുന്നത്. നാണയങ്ങൾ ഹിജ്റ രണ്ടാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിലോ അല്ലെങ്കിൽ ആദ്യത്തെ അബ്ബാസിയ യുഗത്തിലേതോ ആണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.