യാത്രക്കാരി വിമാനത്തിൽ മറന്നുവെച്ച വജ്രമോതിരം തിരിച്ചെത്തിച്ച്​ ദുബൈ പൊലീസ്​ 

ദുബൈ: യാത്രക്കിടെ വിമാനത്തിൽ മറന്നുവെച്ച   കോടികൾ വിലപിടിപ്പുള്ള വജ്രമോതിരം  അർപ്പണബോധത്തി​​​െൻറ വജ്രശോഭയുള്ള ദുബൈ പൊലീസി​​​െൻറ മികവിൽ യാത്രക്കാരിക്ക്​ തിരിച്ചു കിട്ടി. ബാ​േങ്കാക്കിൽ നിന്ന്​ ഫ്രാൻസിലേക്ക്​ ദുബൈ മുഖേന പോയ  യുവതി ഡ്യുട്ടി ഫ്രീ ഷോപ്പിൽ നിന്ന്​ സാധനങ്ങൾ വാങ്ങുന്നതിനിടെയാണ്​ അഞ്ചര ലക്ഷം ദിർഹം വിലയുള്ള വജ്രമോതിരം കൈയിലില്ലെന്ന വിവരം ശ്രദ്ധിക്കുന്നത്​. ദുബൈയിലേക്ക്​ വന്ന വിമാനത്തിലെ ബിസിനസ്​ ക്ലാസ്​ സീറ്റി​​​െൻറ കീശയിൽ ഉൗരി വെക്കുകയും പിന്നീട്​ മറന്നു പോവുകയുമായിരുന്നു.

ഉടനെ ദുബൈ പൊലീസിൽ വിവരമറിയിച്ചു. അടുത്ത വിമാനം പുറപ്പെടും മുൻപ്​ കണ്ടെത്താനായി ഉൗർജിത തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. അക്ഷരാർഥത്തിൽ തകർന്നു പോയ യുവതിയെ ആശ്വസിപ്പിച്ച്​ യാത്ര തുടരാൻ പ്രേരിപ്പിക്കുകയായിരുന്നു ഉദ്യോഗസ്​ഥർ. തുടർന്ന്​ ഉൗർജിത അന്വേഷണം നടത്തിയ പൊലീസ്​ യുവതി മടങ്ങി എത്തിയപ്പോഴേക്കും മോതിരം കണ്ടെത്തുകയായിരുന്നു. ദുബൈ വിമാനത്താവളത്തി​​​െൻറ ടെർമിനൽ 3ൽ വന്നിറങ്ങിയ യുവതിയെ​ പോർട്​ കാര്യ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ അൽ തയ്യാർ അഹ്​മദ്​ മുഹമ്മദ്​ ബിൻ താനിയുടെ നേതൃത്വത്തിൽ വരവേറ്റ ഉ​േദ്യാഗസ്​ഥർ പോറൽ പോലുമേൽക്കാതെ വജ്രമോതിരം തിരിച്ചേൽപ്പിക്കുകയായിരുന്നു.  

Tags:    
News Summary - diamond-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.