Posted On
date_range Updated On
date_range ദുബൈ യാത്രക്കാർ ക്യൂ ആർ കോഡുള്ള കോവിഡ് ഫലം കരുതണമെന്ന് ഡി.എച്ച്.എ
ദുബൈ: വിവിധ രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് വരുന്ന വിമാന യാത്രക്കാർ ക്യൂ.ആർ കോഡുള്ള പി.സി.ആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനൽ ഫലത്തിലേക്ക് ലിങ്ക് കിട്ടുന്ന രീതിയിലുള്ള ക്യു ആർ കോഡാണ് വേണ്ടത്.
നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണെമന്നും നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർ ഡി.എച്ച്.എയുെട നിർദേശങ്ങൾ പാലിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.