ദുബൈ: ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ദുബൈ ജല^വൈദ്യുതി അതോറിറ ്റിക്ക് (ദീവ) വാട്ട്സാപ്പ് ബിസിനസ് അക്കൗണ്ട് ലഭിച്ചു. ദീവയുടെ വിർച്വൽ ജീവനക്കാര നായ റമ്മയിലൂടെ നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് പുതിയ സേവനം ലഭ്യമാക്കുക. 046019999 എ ന്ന വാട്ട്സാപ് നമ്പറിലൂടെ ഉപഭോക്താക്കൾക്ക് ഇംഗ്ലീഷിലും അറബിയിലും ഏത് സമയ ത്തും ദീവയുമായി ആശയവിനിമയം നടത്താം.
ഉപഭോക്താക്കളുടെ സന്തോഷം വർധിപ്പിക്കുന്ന വിധം സ്മാർട്ട് സേവനങ്ങളിലൂടെ അവർക്ക് പുതിയ അനുഭവങ്ങൾ നൽകാൻ ദീവ എല്ലായ്പോഴും ശ്രദ്ധിക്കുന്നതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു. സർക്കാർ^സ്വകാര്യ മേഖലകളിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശത്തിനും കാഴ്ചപ്പാടിനും അനുസൃതമായാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. 2031ഒാടെ നിർമിതബുദ്ധിയിൽ ആഗോള നേതൃപദവിയിലെത്തുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ നയത്തെ പിന്തുണക്കുന്നതിനാണ് ദീവയുടെ പ്രയത്നമെന്നും സഇൗദ് മുഹമ്മദ് അൽ തായർ കൂട്ടിച്ചേർത്തു.
സാേങ്കതികവിദ്യയിലെ പുത്തൻ പ്രവണതകൾ ഉപയോഗപ്പെടുത്താനുള്ള ദീവയുടെ ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ‘റമ്മ’യിലേക്ക് വാട്ട്സാപ് സൗകര്യം കൂടി കൂട്ടിച്ചേർക്കുന്നതെന്ന് ദീവയിലെ ഇന്നൊവേഷൻ^ഫ്യൂച്ചർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് മർവാൻ ബിൻ ൈഹദർ പറഞ്ഞു.
ഉപഭോക്താക്കൾക്കും ദീവക്കുമിടയിലെ ആശയവിനിമയത്തിെൻറ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ സന്ദേശങ്ങളും എൻക്രിപ്റ്റഡ് ആയിരിക്കും.
ദീവയുടെ യഥാർഥ വാട്ട്സാപ് അക്കൗണ്ടിലാണ് ആശയവിനിമയം നടത്തുന്നതെന്ന് ഉറപ്പിക്കാൻ ഉപഭോക്താക്കൾ ’ദീവ’ എന്ന പേരിന് സമീപം പച്ചനിറത്തിലുള്ള ബാഡ്ജ് ഉണ്ടെന്ന് പരിശോധിക്കണമെന്ന് മർവാൻ ബിൻ ശെഹദർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.