ദീപക് ചഹർ
Posted On
date_range Updated On
date_range ദീപക് ചഹർ പരിശീലനം തുടങ്ങി
ദുബൈ: കോവിഡിൽനിന്ന് മുക്തനായ ചെന്നൈ സൂപ്പർ കിങ്സ് താരം ദീപക് ചഹർ പരിശീലനം തുടങ്ങി. വെള്ളിയാഴ്ചയാണ് ചഹറിന് ബി.സി.സി.ഐ അനുമതി നൽകിയത്.രണ്ടു പരിശോധനകൾ നെഗറ്റിവായശേഷം ഒരു പരിശോധനകൂടി നടത്തിയാണ് ചഹറിന് അനുമതി നൽകിയത്. ഇ
തോടെ ടീമിെൻറ ബയോബബ്ളിനൊപ്പം ചഹറും ചേർന്നു.ചഹർ ഉൾപ്പെടെ ചെന്നൈ സംഘത്തിലുണ്ടായിരുന്ന 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ചഹറിനെ വീണ്ടും ക്വാറൻറീനിലാക്കിയത്. ദുബൈയിലെത്തി ക്വാറൻറീൻ അവസാനിക്കുന്ന അവസാന ദിനം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 13 പേരും പിന്നീട് നെഗറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.