കവി ഫൈസൽ മഞ്ഞന ഷാർജയിൽ നിര്യാതനായി

ഷാർജ: കൊടുങ്ങല്ലൂർ വെള്ളാങ്കല്ലൂർ കോണത്തുകുന്ന് കിഴക്ക് പരേതനായ മഞ്ഞന ഇസ്​മായിലി​​െൻറ മകനും കവിയും സാമൂഹിക പ്രവർത്തകനുമായ ഫൈസൽ മഞ്ഞന (42) ഷാർജയിൽ നിര്യാതനായി. 15 വർഷമായി ഇവിടെയുള്ള ഫൈസൽ സ്വന്തമായി സ്​ഥാപനം നടത്തുകയായിരുന്നു. അജ്മാൻ, ഷാർജ പ്രദേശങ്ങളിൽ സാമൂഹിക–സാംസ്​കാരിക പ്രവർത്തനം നടത്തിയിരുന്ന ഇദ്ദേഹം  ‘ചേഞ്ച് ലൈഫ'് സേവ്​ എ ലൈഫ്’​ എന്ന കൂട്ടായ്​മയുടെ ജന.സെക്രട്ടറിയായിരുന്നു.  സെൽഫി എന്ന ലഘുസിനിമയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകരായ നാസർ നന്തി,അഷ്റഫ് താമരശ്ശേരി എന്നിവർ പറഞ്ഞു. അഷ്റഫ് താമരശ്ശേരിയെ കുറിച്ച് ഫൈസൽ എഴുതിയ കവിത ഇങ്ങനെയായിരുന്നു: 'പ്രവാസിയാം ഞാനീ മരുഭൂവികയിൽ, പ്രാണനകന്നൊരു ദേഹമായ് മാറിയാൽ, എൻ പ്രാണനായ് നിങ്ങളൊപ്പമുണ്ടാകും, മറുകരയെത്തുവാൻ എൻ ജീവനായി'. ‘ഞാൻ ഉണ്ടായിരുന്നെങ്കിൽ’ എന്ന ലഘുസിനിമക്കായി രചനയും നിർവഹിച്ചിരുന്നു . ഭാര്യ: ഹൈഫ. മാതാവ്: ഉമൈറ. മൂന്ന് മക്കളുണ്ട്. 

Tags:    
News Summary - Death uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.