ഷാര്‍ജ ​െക്രയിനപകടം മരിച്ചത് തമിഴ്നാട് സ്വദേശി

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ നഹ്ദയില്‍ ​െക്രയിന്‍ തകര്‍ന്ന് വീണ് മരിച്ചത് തമിഴ്നാട് രാമനാഥപുരം കരുവെപിള്ളൈകര സ്ട്രീറ്റില്‍ സെന്തില്‍കുമാറെന്ന് സ്ഥിരികരിച്ചു. നിര്‍മാണ കമ്പനിയിലെ ​െക്രയിന്‍ ഓപ്പറേറ്ററായിരുന്നു ഇദ്ദേഹം. ഏഴ് മണിക്കൂറെടുത്താണ് സിവില്‍ഡിഫന്‍സ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് ഫോറന്‍സിക് വിഭാഗത്തില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി പറഞ്ഞു. പളനിവേല്‍, ശ്രിയോര്‍ അമ്മാള്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാശി. രണ്ട് മക്കളുണ്ട്. 
 

Tags:    
News Summary - Death Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.