റാസൽഖൈമ: പിതാവ് നാട്ടിൽ മരിച്ചതിെൻറ തൊട്ടടുത്ത ദിവസം മകൻ റാസൽഖൈമയിൽ നിര്യാതനായി. കാസർകോട് ഉദുമ ബട്ടിയംകോട്ട് കുഞ്ഞിരാമനാണ് (45) മരിച്ചത്. ഇദ്ദേഹത്തിെൻറ പിതാവ് ചുയമ്പു വെള്ളിയാഴ്ച്ചയാണ് മരിച്ചത്. കുഞ്ഞിരാമൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് റാക് സഖർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സന്ദർശക വിസയിൽ വീണ്ടും ജോലി അന്വഷണത്തിലായിരുന്നു.
ഷാർജയിൽ ഡ്രൈവറായി ജോലി തരപ്പെട്ടെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഷാർജ കാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ച് ദിവസം മുമ്പ് റാസൽഖൈമയിലേക്ക് മാറ്റുകയും ചെയ്തതായി സുഹൃത്തുക്കൾ പറഞ്ഞു. മാതാവ്: രോഹിണി. ഭാര്യ: സംഗീത. മകൾ: രസിക. മൃതദേഹം തിങ്കളാഴ്ചത്തെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.