ഇൻസാഫ്​ അലി 

വാഴക്കാട് സ്വദേശി ആശുപത്രി കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചു

അൽഐൻ: സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിൽനിന്ന്​ വീണ്​ യുവാവ്​ മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഇൻസാഫ് അലിയാണ്​ (36) അൽഐനിലെ ആശുപ​ത്രി കെട്ടിടത്തിൽനിന്ന്​ വീണത്​. ഇവിടെ കോവിഡ്​ ചികിത്സക്കെത്തിയതായിരുന്നു. വെറ്ററിനറി ഫാർമസി ജീവനക്കാരനായ ഇൻസാഫ്​ അൽഐൻ കെ.എം.സി.സിയുടെ കൊണ്ടോട്ടി മണ്ഡലം ട്രഷററാണ്​. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഐനിൽ ഖബറടക്കുമെന്ന് മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി സമദ് പൂന്താനം അറിയിച്ചു. ഭാര്യയും മക്കളും സന്ദർശക വിസയിൽ അൽഐനിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.