പീസ് വാലി സൗഹൃദ സംഗമത്തിൽ ഡീൻ കുര്യാക്കോസ് എം.പി സംസാരിക്കുന്നു
Posted On
date_range Updated On
date_range പീസ് വാലി പ്രവർത്തനം മാതൃകാപരം- ഡീൻ കുര്യാക്കോസ് എം.പി
ദുബൈ: നിരാലംബരായ മനുഷ്യർക്ക് ആശ്വാസംപകരുന്ന പീസ് വാലിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. പീസ് വാലി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. ആശ്രയം രക്ഷാധികാരി ഒമർ അലി, അനുര മത്തായി, സജിമോൻ ജോസഫ്, സമീർ പൂക്കുഴി, ഷംസുദ്ദീൻ നെടുമണ്ണിൽ, അജാസ് അപ്പാടത്ത് എന്നിവർ സംസാരിച്ചു. പീസ് വാലി യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ജോൺസൺ ജോർജ് സ്വാഗതവും കോഓഡിനേറ്റർ ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.