വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്ന ബംഗളൂരു താരം എ.ബി. ഡിവില്യേഴ്‌സ്. പിന്നിൽ നായകൻ വിരാട് കോഹ്ലി
Posted On
date_range Updated On
date_range ജീവിതത്തിലെ ഏറ്റവും കൂടിയ ചൂടെന്ന് ഡിവില്യേഴ്‌സ്
ദുബൈ: യു.എ.ഇയിലെ ചൂട് വെല്ലുവിളിയാണെന്ന് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരം എ.ബി ഡിവില്യേഴ്സും.ജീവിതത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവിക്കുന്നത് ഇപ്പോഴാണ്. എല്ലാ ടീമുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. കൂടുതൽ മത്സരങ്ങളും രാത്രിയാണെങ്കിലും ചൂട് ബുദ്ധിമുട്ടുണ്ടാക്കും.
ഇത്തരം സാഹചര്യങ്ങളിൽ അപൂർവമായാണ് കളിച്ചിട്ടുള്ളത്. വീരേന്ദർ സെവാഗ് ട്രിപ്പ്ൾ സെഞ്ച്വറി നേടിയ മത്സരമാണ് ഓർമവരുന്നത്. ചെന്നൈയിൽ നടന്ന മത്സരം കൊടും ചൂടിലായിരുന്നുവെന്നും ഡിവില്യേഴ്‌സ് ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.