ദർശന സാംസ്കാരിക വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ദർശന സാംസ്കാരിക വേദി ഇഫ്താർ സംഗമം
അബൂദബി: കല, സാംസ്കാരിക കൂട്ടായ്മയായ ദർശന സാംസ്കാരിക വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാബിയ എ.സി.ഇസെഡിലെ തലാൽ ഹോട്ടലിൽ നടന്ന സംഗമത്തിൽ 300ഓളം അംഗങ്ങൾ പങ്കെടുത്തു. ഇഫ്താറിൽ ദർശന പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ജനറൽ സെക്രട്ടറി ബിജു വാര്യർ, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് പി.ടി. റിയാസ്, ജോ. സെക്രട്ടറി മിഥുൻ കുറുപ്പ്, ദർശന കമ്മിറ്റി അംഗങ്ങൾ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കോഓഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ, കൺവീനർ സുരേഷ് പയ്യന്നൂർ, പി.എ. അഷ്റഫ് തുടങ്ങിയവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.