ദുബൈ: പ്രമുഖ റിയൽ എസ്റ്റേറ്റ് നിർമാതാക്കളായ ഡന്യൂബ് പ്രോപ്പർട്ടീസ് ‘ഗ്രീൻസ്’ എന്ന പേരിൽ ദുബൈയിലെ ആദ്യ മാസ്റ്റർ വില്ല പദ്ധതി അവതരിപ്പിച്ചു. കൊക്കോ കോള അരീനയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജന്‍റെ സാന്നിധ്യത്തിൽ യു.എ.ഇയുടെ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചത്. യു.എ.ഇയിലെ പ്രമുഖ നിക്ഷേപകർ, ബിസിനസ് നേതാക്കൾ, വിശിഷ്ട വ്യക്തികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടെ 7,000ത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. ദുബൈയിൽ ഡന്യൂബ് അവതരിപ്പിക്കുന്ന ആദ്യത്തെ ഏറ്റവും വലുതും സംയോജിതവുമായ മാസ്റ്റർ വില്ല പദ്ധതിയാണ് ‘ഗ്രീൻസ് ബൈ ഡന്യൂബ്’.
സിലിക്കൻ ഒയാസിന് പിറകിൽ അക്കാദമിക് സിറ്റിക്കടുത്താണ് പുതിയ ആഡംബര വില്ല പദ്ധതി വികസിപ്പിക്കുക. മുഴുവൻ വില്ലകളും പൂർണമായും ഫർണിഷ് ചെയ്തതായിരിക്കുമെന്നതാണ് ഗ്രീൻസിന്‍റെ വലിയ സവിശേഷത. 2029 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബൈയിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലയിൽ വികസിപ്പിക്കുന്ന പദ്ധതിയിലൂടെ 70,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജൻ പറഞ്ഞു. 3.5 ദശലക്ഷം ദിർഹം മുതലാണ് വില്ലയുടെ വില ആരംഭിക്കുന്നത്. ഒരു ശതമാനം മുതൽ ആരംഭിക്കുന്ന പ്രതിമാസ പേയ്മെന്‍റ് ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.