ഖോർഫക്കാൻ: വാദി ഷിയിലുള്ള നയന മനോഹരമായ റൂഫൈസ അണക്കെട്ടു കാണാൻ പെരുന്നാൾ ആഘോഷ വേളയിൽ എത്തിയത് നിരവധിപേർ. കിഴക്കൻ തീരത്തെ 30ലേറെ അണക്കെട്ടുകളിൽ ജലസാന്നിദ്ധ്യമുള്ള ഏക അണക്കെട്ടാണ് റൂഫൈസ. നിർമിച്ചത് മുതൽ എല്ലാ കാലവും ഇതിൽ ജലം ഉണ്ടായിരുന്നു . 1994 ലും 1996 ലും ശക്തമായ മഴയിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയും ചെയ്തു. 1996 ന് ശേഷം മഴ കുറഞ്ഞതോടെ അണക്കെട്ട് വറ്റുന്ന അവസ്ഥയുണ്ടായി. എന്നാൽ 20 വർഷത്തിന് ശേഷം 2016 മാർച്ച് മാസത്തിൽ പെയ്ത ശക്തമായ മഴയിൽ ഡാം നിറഞ്ഞു കവിഞ്ഞ് സ്പിൽവേയിൽ കൂടി വെള്ളം തുറന്നു വിടേണ്ടി വന്നു. ഖോർഫക്കാനിൽ നിന്ന് ദഫ്ത്ത വഴി ഷാർജയിൽ എത്തിചേരാവുന്ന പുതിയ റോഡ് വന്നതോടെ റൂഫൈസ ഡാമിലേക്ക് സഞ്ചാരികളുടെ വരവ് എളുപ്പമായി. ഡാമിനെ തൊട്ടുരുമ്മിയാണ് ഈ റോഡ് കടന്നു പോകുന്നത്.
ഷാർജാ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രേത്യക താൽപര്യമെടുത്താണ് ഇൗ മേഖലയിൽ വികസനങ്ങൾ സാധ്യമാക്കിയത്. ഡാമിന് ചുറ്റും പ്രകൃതി അനുയോജ്യമാം വിധം മനോഹരമായി തയ്യാറാക്കിയ ടൂറിസ്റ്റ് നിർമിതികൾ ഉദ്ഘാടനം ചെയ്തതും ശൈഖ് സുൽത്താൻ നേരിെട്ടത്തിയാണ്. ഡാമിലെ ജലാശയത്തിൽ പെരുന്നാൾ പ്രമാണിച്ച് നിരവധി പെഡൽ ബോട്ടുകൾ ഒരുക്കിയിട്ടുണ്ട്. രണ്ടും നാലും പേർക്കിരിക്കാവുന്ന ബോട്ടുകളാണിവ. കുഞ്ഞുങ്ങൾക്കായി കളിസ്ഥലം, പള്ളി, ഭക്ഷണശാലകൾ, ഡാമിലേക്ക് നേർകാഴ്ച കിട്ടുന്ന ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഷാർജയിൽ നിന്ന് വാദി ഷിയിൽ എത്തുന്ന ഭാഗത്തെ റോഡ് പൂർണ്ണ രീതിയിൽ സജ്ജമായിക്കഴിഞ്ഞാലുടൻ കിഴക്കൻ തീരത്തെ പ്രധാന ആകർഷക കേന്ദ്രമായി റൂ ഫൈസ മാറും. ഖോർഫക്കാൻ ടൗണിൽ നിന്ന് അശുപത്രി റോഡിൽ വന്ന് വാദി ഷി സ്ക്വയർ റൗണ്ടെബൗട്ടിൽ നിന്ന് മുകളിലേക്ക് പോകുന്ന മനോഹരമായ റോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ റൂ ഫൈസ ഡാമിൽ എത്താം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.