Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ ദുബൈ എക്സ്പോയിൽ
ദുബൈ: മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളിയാഴ്ച ദുബൈ എക്സ്പോ 2020യിൽ എത്തും. അൽവസ്ൽ പ്ലാസയിൽ ഉച്ചക്ക് മൂന്നിനാണ് താരം എത്തുന്നത്. ലയണൽ മെസ്സി എക്സ്പോ സന്ദർശിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെയും വരവ്.
ദിവസങ്ങളായി ക്രിസ്റ്റ്യാനോയും കുടുംബവും ദുബൈയിലുണ്ട്. ബീച്ചുകളിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു.
ക്രിസ്റ്റ്യോനോക്ക് പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മറ്റ് താരങ്ങളും ദുബൈയിലെത്തിയിട്ടുണ്ട്. ടീമിന്‍റെ വിന്‍റർ ക്യാമ്പ് ഇവിടെ നടക്കുന്നുണ്ട്.
ഇവർക്ക് പുറമെ ആഴ്സനൽ ഉൾപ്പെടെ 16 ഫുട്ബാൾ ടീമുകൾ ദുബൈയിൽ ഈ മാസം പരിശീലനം നടത്തുന്നുണ്ട്. ക്രിസ്റ്റ്യാനോ ഏതൊക്കെ പവലിയൻ സന്ദർശിക്കും എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.