അബൂദബി: മരിച്ചുപോയ വ്യക്തിയുടെ പേരിൽ ഏഴ് വർഷമായി സ്റ്റൈപൻറ് തട്ടിയെടുക്കുന്ന സർക്കാർ ജീവനക്കാരനെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ഗൾഫ് രാജ്യത്തിലെ പൗരനായ പ്രതിയിൽനിന്ന് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. നിരവധി ക്രെഡിറ്റ് കാർഡുകൾക്ക് പുറമെ മൂന്ന് ചത്ത പക്ഷികൾ, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന തകിടുകൾ, ക്ഷുദ്രാഭരണങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
ഇയാളുടെ സഹായികളെയും പൊലീസ് പിടികൂടി. വ്യാജ വിവരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിച്ച സ്ത്രീയും എ.ടി.എമ്മിൽനിന്ന് പണം എടുക്കാൻ സഹായിച്ച രണ്ട് വീട്ടുതൊഴിലാളികളുമാണ് അറസ്റ്റിലായത്. ഇവർ ഏഷ്യൻ വംശജരാണ്. കുറ്റകൃത്യത്തിൽ കൂട്ടാളികളായ മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതായി അബൂദബി പൊലീസിലെ അഴിമതിവിരുദ്ധ വകുപ്പ് മേധാവി ലെഫ്റ്റനൻറ് കേണൽ മതാർ മുഅദ്ദിദ് ആൽ മുഹൈരി പറഞ്ഞു.
2011ൽ മരിച്ചയാളുടെ പേരിലാണ് സ്റ്റൈപൻറ് വാങ്ങിക്കൊണ്ടിരുന്നത്. ഒരു ഫെഡറൽ ഏജൻസിയുടെ അൽെഎൻ ഡിസ്ട്രിക്ടിലെ ശാഖ മുഖേനയായിരുന്നു പണം വിതരണം. മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാതെ സ്റ്റൈപൻറ് അനുവദിച്ച് തട്ടിയെടുക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റ് നടത്തിയത്. മരിച്ച വ്യക്തിയുടെ പേരുള്ള മറ്റൊരാളുടെ പാസ്പോർട്ടിെൻറ പകർപ്പ് രേഖകളിൽ മാറ്റിവെച്ചതായും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.