ശക്തി തിയറ്റേഴ്സ് അബൂദബി ഷാബിയ മേഖല ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഷെബീർ നാസറും ഉബൈദും ചേർന്ന് നിർവഹിക്കുന്നു
അബൂദബി: ശക്തി തിയറ്റേഴ്സ് അബൂദബി ഷാബിയ മേഖല അടുത്ത വർഷം ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിക്കുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗി (എസ്.പി.എൽ 2025) ന്റെ പോസ്റ്റർ പ്രകാശനം മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസറും ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദും ചേർന്നു നിർവഹിച്ചു.
അബൂദബി സായിദ് സിറ്റി ട്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രകാശന ചടങ്ങിൽ ഡോക്ടർ സൗമ്യ സരിൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അജിൻ, ഷാബിയ മേഖല പ്രസിഡന്റ് ജുനൈദ്, മേഖല സെക്രട്ടറി അച്യുത്, മേഖല വൈസ് പ്രസിഡന്റ് സഞ്ജയ്, മേഖല മെംബർഷിപ് സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 0552651265, 0507482400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.