അബൂദബി: അബൂദബിയിൽ കെട്ടിടനിർമാണത്തിനിടെ ക്രെയിൻ തകർന്ന് കാറുകൾക്ക് മേൽ വീണു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ടൂറിസ്റ്റ് ക്ലബ് പരിസരത്താണ് സംഭവം. അപകടത്തിൽ ഏഴ് കാറുകൾ തകർന്നു. ആർക്കും പരിക്കില്ല. ഇതു സംബന്ധിച്ച് സെൻട്രൽ ഒാപറേഷൻസ് റൂമിൽ വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും രക്ഷാസംഘവും പൊലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയതായി അബൂദബി പൊലീസ് അറിയിച്ചു.
സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏഴ് കാറുകൾ തകർന്നുവെന്ന് അബൂദബി സിവിൽ ഡിഫൻസ് വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് മയൂഫ് ആൽ കെത്ബി പറഞ്ഞു. ക്രെയിൻ തകർച്ചയുടെ കാരണം വ്യക്തമായിട്ടില്ല. നിർമാണ സ്ഥലത്ത് ക്രെയിനുകളുടെയും മറ്റു യന്ത്രങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നിർമാണ കമ്പനികളും കരാറുകാരും നടപടി സ്വീകരിക്കണമെന്ന് ജനറൽ മുഹമ്മദ് മയൂഫ് ആൽ കെത്ബി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.