കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: ദുബൈയിൽ ഷിഷ കഫേയും ജിംനേഷ്യവും അടച്ചുപൂട്ടി

ദുബൈ: കോവിഡ്-19 പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ ദുബൈ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഷിഷ കഫേയും ജിംനേഷ്യവും അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.

അൽ ബർഷ സൗത്തിലെ ഫിറ്റ്നസ് സെൻറർ, ഇൻറർനാഷനൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഷിഷ കഫേ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്, പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിർത്തിച്ചത്. നിയമലംഘനം കണ്ട 27 സ്ഥാപനങ്ങൾക്കും ദുബൈ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ദുബൈ മുനിസിപ്പാലിറ്റിക്കുകീഴിലെ ഉദ്യോഗസ്ഥ സംഘം 2,253 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

മിക്ക സ്ഥാപനങ്ങളും പരിസ്ഥിതി, ഭക്ഷ്യ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. 2,222 സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.