Posted On
date_range Updated On
date_range കോവിഡ്: തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി അബുദബിയിൽ മരണപ്പെട്ടു. തിരൂർ കാരത്തൂർ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകൻ അഷ്‌റഫ് (50) ആണ് മരിച്ചത്.
അബൂദബിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്‌റഫിനെ കഴിഞ്ഞ ആഴ്ചയാണ് കടുത്ത പനിയെ തുടർന്ന് മഫ്‌റഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
കുടുംബ സമേതം അബൂദബിയിൽ ആണ് താമസം. നാലുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. അബൂദബിയിൽ തന്നെ ഖബറടക്കും. ഭാര്യ: സക്കീന. മക്കൾ: അൻസിഫ, ഹസീന, തെസ്നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങൾ: ഹമീദ്, സലീം, ഹാജറ, സക്കീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.