അബൂദബി: അബൂദബിയില്‍ തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ റോഡുകളില്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അബൂദബി മൊബിലിറ്റി. ജനുവരി 27 മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുക. ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
തിങ്കള്‍ മുതല്‍ വ്യാഴം രാവിലെ 6.30 മുതല്‍ ഒമ്പത് വരെയും വൈകീട്ട് മൂന്നു മുതല്‍ രാത്രി ഏഴുവരെയുമാണ് നിരോധനം. വെള്ളിയാഴ്ചകളില്‍ രാവിലെ 6.30 മുതല്‍ ഒമ്പതു വരെയും പിന്നീട് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെയുമാണ് നിയന്ത്രണം. ചരക്കുലോറികള്‍, ടാങ്കറുകള്‍, നിര്‍മാണ ഉപകരണങ്ങളുമൊക്കെയാണ് നിരോധിച്ചിരിക്കുന്നത്.
തിരക്കേറിയ സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ പതിയെ നീങ്ങുന്നതുമൂലമുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ അബൂദബി പൊലീസുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് അബൂദബി മൊബിലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.