ഷാർജ: പരസ്പര സ്നേഹം മാത്രമാണ് നിലനിൽക്കുന്ന സമ്പത്തെന്ന് ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ. വലിപ്പചെറുപ്പം നോക്കാതെ സ്നേഹിക്കുകയാണ് ലോകത്തിെൻറ നിലനിൽപ്പിന് അനിവാര്യം. മനുഷ്യർക്ക് മറ്റൊരു സമ്പാദ്യവും നിലനിൽക്കുന്നതല്ല. കമോൺ കേരളയിൽ ബോബീബസാർ മൈൻഡ് ആൻഡ് മാജിക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കു കൂടുന്ന ലോകത്ത് മനുഷ്യർക്കിടയിൽ വിദ്വേഷം വർധിക്കുന്നു. വിദ്വേഷം ഒരു പ്രശ്നത്തിനും പരിഹാരം നൽകില്ല. എന്നാൽ, സ്നേഹത്തിന് പരിഹാരമുണ്ടാക്കാനാവാത്ത പ്രശ്നങ്ങളില്ല. ആരോഗ്യത്തിനും ആയുർവർധനക്ക് പോലും സ്നേഹം ഗുണകരമാണെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. കമോൺ കേരളയുടെ ഉപഹാരം മാധ്യമം സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.