ഷാര്‍ജ: കമോണ്‍ കേരളയില്‍ ഒരുക്കിയ തൊഴില്‍ മേള വേറിട്ടതായി. വ്യാഴാഴ്ച രാവിലെ മുതൽ ഷാര്‍ജ എക്സ്പോ സെൻററില്‍ ഒരുക്കിയ പ്രത്യേക ഹാളിൽ തൊഴില്‍ തേടിയെത്തുന്നവരുടെ വൻ തിര ക്കായിരുന്നു. യു.എ.ഇയിലെ മുന്‍ നിര തൊഴില്‍ സംരംഭകരായ സ്കൈ ഡെസ്റ്റിന്റെ നേതൃത്വത്തിലാണ് കരിയര്‍ മേള നടത്തിയത്. ഒരാഴ്ച മുമ്പ് മുതല്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റർ ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. അതാത് തൊഴില്‍ മേഖലകളില്‍ സി.വി ഓണ്‍ലൈനില്‍ നിക്ഷേപിക്കാനും സൗകര്യമുണ്ട്. ഇതു വരെ പതിനായിരത്തില്‍ പരം പേര് രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ പറഞ്ഞു. ഇതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെയാണ് കരിയര്‍ മേളയിലേക്ക് ഇൻറര്‍വ്യൂവിന് ക്ഷണിച്ചത്.
24 കമ്പനികളിലേക്കായി മുന്നൂറോളം പേരുടെ ഇൻറർവ്യൂ ഇന്നലെ നടത്തി. സെയില്‍സ്, അക്കൗണ്ട്സ്, നിര്‍മാണ മേഖല, ലോജിസ്റ്റിക്, ഡ്രൈവര്‍, അധ്യാപകര്‍, കാഷ്യര്‍ , ആരോഗ്യ മേഖല തുടങ്ങിയ നൂറോളം ഒഴിവുകളിലേക്കാണ് സെലക്ഷന് നടക്കുന്നത്. കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ്, മോക്ക് ഇൻറര്‍വ്യു, കരിയര്‍ എക്സിബിഷന്, സ്കില്‍ ഡെവലപ്മെൻറ് പ്രോഗ്രാം, സി.വി ക്ലിനിക്, ഫ്യുച്ചര്‍ ടെക്നോളജി ആൻറ് ജോബ്സ് എന്നീ സെഷനുകൾ ഇന്നും നാളെയുമായി ഉണ്ടാകും. മീഡിയ വണ്‍ വൈസ് ചെയര്മാന് പി. മുജീബ് റഹ്മാൻ മേള ഉദ്ഘാടനം ചെയ്തു.
മാധ്യമം പബ്ലിഷര്‍ ടി.കെ. ഫാറൂഖ്, സാഹില്‍, താഹ ഹൈദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇ യില്‍ 16 വര്‍ഷമായി തൊഴില്‍ സംരംഭങ്ങള്‍ നടത്തി വരുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്കൈ ഡെസ്റ്റ്. വിവിധ എമിരേറ്റുകളിലായി ഇതിനകം 650 ല്‍ പരം തൊഴില്‍ വര്ക്ക്ഷോഷോപ്പുകളും 7500 പേര്‍ക്ക് ജോലി നേടിക്കൊടുക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് സ്കൈ ഡെസ്റ്റ് സി.ഇ.ഒ മുഹമ്മദ് ഫര്ഹാന് പറഞ്ഞു. അമീര്‍ സവാദ്, യാസിര്‍, ജുനൈദ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.