അൽഐൻ: രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിച്ചതോടെ പല സ്ഥലങ്ങളിലും താപനില നന്നേ കുറഞ്ഞു. ഞായറാഴ്ച അൽഐനിലെ റഖ്ന മേഖലയിൽ താപനില 9.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
ഞായറാഴ്ച ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് അൽഐനിലാണ്. പുലർച്ച 6.30നാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 2017ൽ ഫെബ്രുവരി മൂന്നിനാണ് ഇതിനുമുമ്പ് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത്.
റാസൽ ഖൈമയിലെ ജബൽ ജെയ്സ് മലനിരകളിൽ അന്ന് രേഖപ്പെടുത്തിയത് മൈനസ് 5.7 ഡിഗ്രിയായിരുന്നു. റാസൽഖൈമ നഗരത്തിൽ 25 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ജബൽജെയ്സ് രാജ്യത്തെ ഏറ്റവും കൂടിയ പർവത നിരയാണ്.
2025 ജനുവരി നാലിനും ജബൽജെയ്സിൽ താപനില 1.9 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. നവംബർ മുതൽ മാർച്ച് വരെയാണ് യു.എ.ഇയിൽ ശൈത്യകാലം. ഈ സമയങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പകൽചൂട് 15, 25 ഡിഗ്രിവരെ താഴാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.