Posted On
date_range Updated On
date_range സിവില്‍ ഡിഫൻസ്-പൊലീസ് സംയുക്ത അഭ്യാസം ഇന്ന്
അബൂദബി: അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും പൊലീസും തിങ്കളാഴ്ച സംയുക്ത അഭ്യാസം നടത്തും. അല്മിനയില് തിങ്കളാഴ്ച രാവിലെയായിരിക്കും അഭ്യാസപ്രകടനമെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. സേനകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സേനകളുടെ അഭ്യാസം നടക്കുന്ന ഇടത്തേക്ക് പൊതുജനം പ്രവേശിക്കരുതെന്നും ബദല്‍ മാര്‍ഗങ്ങളിലൂടെ വേണം സഞ്ചരിക്കാനെന്നും പൊലീസ് നിര്‍ദേശിച്ചു. അഭ്യാസപ്രകടനങ്ങളുടെ ഫോട്ടോകള്‍ എടുക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.