ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷെൻറ പുതിയ ചെയർപേഴ്സൺ മഖ്സൂദ് ക്രുസ്
ദുബൈ: നിയമത്തിന് മുന്നിൽ യു.എ.ഇ പൗരൻമാരും വിദേശികളും ഒരുപോലെയാണെന്ന് ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷെൻറ (എൻ.എച്ച്.ആർ.ഐ) പുതിയ ചെയർപേഴ്സൺ മഖ്സൂദ് ക്രുസ്. മനുഷ്യാവകാശത്തിെൻറ സന്ദേശം വ്യാപിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ താമസിക്കുന്ന എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണ്. ഇക്കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. ഐക്യരാഷ്ട്ര സഭ ഉൾപെടെയുള്ളവരുമായി സഹകരിച്ച് മനുഷ്യാകാശത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വംശീയതയും വിവേചനവും മികച്ച സമൂഹത്തിന് ചേർന്നതല്ല. വംശീയതയും വിവേചനവുമുള്ളിടത്ത് നമുക്ക് എങ്ങനെ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയും.
സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രാജ്യത്തുള്ള എല്ലാവർക്കും അവരുടെ സാന്നിധ്യം ആസ്വദിക്കാൻ കഴിയണം. പൗരൻമാരുടെയും താമസക്കാരുടെയും പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.