ഷാര്‍ജ: സ്വന്തം ജീവിതത്തിലേക്ക് നിങ്ങള്‍ ഏപ്പോഴെങ്കിലും കാമറ തിരിച്ച് വെച്ചിട്ടുണ്ടോ, ഹൃദയ ആഴത്തില്‍ കിടക്കുന്ന മുറിവുകളെ, തീപ്പിടിച്ച ശിരോലിഖിതങ്ങളെ, ആളി കത്തുന്ന വിശപ്പിനെ ഏതെങ്കിലും അവസരത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ. ഷാര്‍ജയില്‍ നടന്ന എക്സ്പോഷര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഉത്സവത്തില്‍ ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. നെഞ്ചുലക്കുന്ന കാഴ്ച്ചകളായിരുന്നു അതില്‍ നിന്ന് ഇറങ്ങി നടന്നത്.
സിറിയ, ലെബനോന് എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന 500 കുട്ടികള്‍ പകര്‍ത്തിയ സ്വജീവിതത്തിെൻറ കാഴ്ച്ചകളായിരുന്നു ഡോക്യുമെന്ററിയായി അവതരിപ്പിച്ചത്. ലോകപ്രശസ്ത ഫോട്ടോഗ്രഫര്‍ റംസി ഹൈദറിെൻറ മേല്‍ നോട്ടത്തില്‍ യുനിസെഫ് ആണ് നേതൃത്വം വഹിച്ചത്. കുട്ടികള്‍ക്ക് സ്വന്തമായി കാമറ നല്കി, അവരെ അത് പ്രവര്‍ത്തിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുകയായിരുന്നു. രോഗം, പട്ടിണി, പീഡനം, വിഷാദം തുടങ്ങി, അഭയാര്‍ഥി കുട്ടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ അവര്‍ തന്നെ പകര്‍ത്തുന്ന ലോകത്തിലെ ആദ്യത്തെ ഡൊക്യുമെൻററി. ഏഴ് മുതല്‍ 12 വയസ് പ്രായമുള്ള കുട്ടികളാണ് മുമന്റ് ടൂ എന്ന ശീര്‍ഷകത്തിൽ അവതരിപ്പിച്ച ഡോക്യുമെൻററിയിലേക്ക് ചിത്രങ്ങളെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.