കുട്ടികളോടൊപ്പം ഇരുന്ന് സംസാരിക്കുന്ന ശൈഖ് ഹംദാൻ
Posted On
date_range Updated On
date_range ശുചീകരണത്തിന് കുട്ടികളും; ഒപ്പമിരുന്ന് അഭിനന്ദിച്ച് ശൈഖ് ഹംദാൻ
ദുബൈ: കനത്തമഴക്ക് ശേഷം വെള്ളം കയറി മലിനമായ സ്ഥലങ്ങൾ വൃത്തിയാക്കുന്ന സംരംഭത്തിൽ ഒപ്പംചേർന്ന് ദുബൈയിലെ കുട്ടികളും.
മുതിർന്നവർക്കൊപ്പമാണ് നിരവധി കുട്ടികളും വെള്ളിയാഴ്ച സജീവമായി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്.
ചെറുപ്രായത്തിൽതന്നെ നല്ല ശീലവുമായി എത്തിയ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും നേരിട്ടെത്തി. കുഞ്ഞുങ്ങളോടൊപ്പമിരുന്ന് കുശലം പറഞ്ഞും ചിരിച്ചുകളിച്ചും അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.