അബൂദബി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ദാനധർമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബ്ൾ എൻഡോവ്മെൻറ് നിയമത്തിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. ജീവിതത്തിെൻറ എല്ലാ തുറകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജനപങ്കാളിത്തം, സാമൂഹിക െഎക്യദാർഢ്യം എന്നിവക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് നിയമം.
രാഷ്ട്രപിതാവായ ശൈഖ് സായിദിെൻറ മാനവസേവന പ്രവർത്തനങ്ങൾക്കും സമൂഹം, സ്കൂളുകൾ, സർവകലാശാലകൾ, അടിസ്ഥാനസൗകര്യ പ്രോജക്ടുകൾ, ഭവന^ശുദ്ധജല പദ്ധതികൾ എന്നിവക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും അനുയോജ്യമായ വിധത്തിലാണ് നിയമം വിഭാവന ചെയ്തിരിക്കുന്നത്. യു.എ.ഇയിലും ലോകത്തും എൻഡോവ്മെൻറുകൾ സ്ഥാപിക്കുന്നതിനുള്ള മികച്ച നിയമ സാഹചര്യം ഒരുക്കുക എന്നത് നിയമത്തിെൻറ പ്രധാന ലക്ഷ്യമാണ്.
വിവിധ സാമൂഹിക-ശാസ്ത്രീയ-സാംസ്കാരിക-പാരിസ്ഥിതിക മേഖലകളിൽ എൻഡോവ്മെൻറുകളുടെ പ്രയോജനം ലഭ്യമാക്കാനും നിയമം ഉദ്ദേശിക്കുന്നു. യു.എ.ഇയുടെ സഹിഷ്ണുതാ സംസ്കാരവും ദാനവും പ്രതിഫലിപ്പിക്കുന്ന നിയമം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കുള്ള ജീവകാരുണ്യ പദ്ധതികൾക്ക് സംഭാവനയർപ്പിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുവദിക്കുന്നു. എൻഡോവ്മെൻറിെൻറ നിർവചനവും വ്യത്യസ്ത തരം എൻഡോവ്മെൻറുകളും വ്യക്തമാക്കുന്ന നിയമം 40 വകുപ്പുകൾ ഉൾക്കൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.