ച​ങ്ങ​രം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഈ​ദ് മീ​റ്റ്

ച​ങ്ങ​രം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ഈ​ദ് മീ​റ്റ്

ദു​ബൈ: ച​ങ്ങ​രം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഈ​ദ് മീ​റ്റ് ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം 150ഓ​ളം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഷാ​ബു കി​ളി​ത്ത​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ ജാ​സിം തെ​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ യാ​ഹു​ദ്ദീ​ൻ പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​മീ​ദ് ച​ങ്ങ​രം​കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ നൗ​ഷാ​ദ് പെ​രു​മ്പാ​ൾ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ ആ​ശം​സ അ​റി​യി​ച്ചു. ച​ങ്ങ​രം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ അ​മീ​ർ അ​യി​നി​ച്ചോ​ട്, യാ​ഹു​ദ്ദീ​ൻ പ​ള്ളി​ക്ക​ര, നൂ​ർ മൂ​ക്കു​ത​ല എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Tags:    
News Summary - Changramkulam Pravasi Kootayma Eid Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.