ഹൈപ്പർ ലൂപ്പിലിരുന്ന്​ സെൽഫിയെടുക്കാനൊരുങ്ങു​േമ്പാൾ

ദുബൈ-ഷാർജ റോഡിലൂടെ പോകു​േമ്പാൾ തമ്പാനൂർ സ്​റ്റാൻഡിൽ കെ.എസ്​.ആർ.ടി.സി ബസുകൾ പാർക്ക്​ ചെയ്​തിരിക്കുന്നതു പോലെ എമിറേറ്റ്​സ്​ വിമാനങ്ങൾ വരിവരിയായി നിർത്തിയിട്ടിരിക്കുന്നതു കാണാറില്ലേ.1985ൽ പാക്കിസ്​താൻ ഇൻറർനാഷനൽ എയർലൈൻസിൽനിന്ന്​ രണ്ട്​ വിമാനങ്ങൾ പാട്ടത്തിനെടുത്ത്​ പ്രവർത്തനം തുടങ്ങും കാലത്ത്​ എമിറേറ്റ്​സി​​​െൻറ ലക്ഷ്യമെന്തായിരുന്നെന്നോ- എയർ ഇന്ത്യ പോലൊരു സംരംഭമായി ഉയരണമെന്ന്​!. മൂന്ന്​ പതിറ്റാണ്ടിനിപ്പുറം140 നഗരങ്ങളിലേക്കായി ആഴ്​ചയിൽ 3600 വിമാനങ്ങൾ പറത്തുന്ന എമി​േററ്റ്​സ്​ ഇന്ന്​ ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്​.  2003ൽ അബൂദബി തുടക്കമിട്ട ഇത്തിഹാദ്​ എയർവേസും സൗഹൃദ മത്സരബുദ്ധിയോടെ ഒപ്പമുണ്ട്​. അതേ വർഷം ഷാർജ തുടങ്ങിയ എയർ അറേബ്യ ബജറ്റ്​ എയർലൈനുകളിൽ ഏറെ പ്രചാരമുള്ളതായി. ചിറക്​ തളർന്ന എയർ ഇന്ത്യ നിലനിൽപ്പിനായി പൊരുത​ു​േമ്പാൾ ആകാശത്തിനുമപ്പു​റത്തേക്ക്​ പറക്കാനുള്ള ഒരുക്കങ്ങളിലാണ്​ യു.എ.ഇയുടെ വിമാനക്കമ്പനികൾ. ഒട്ടകപ്പുറത്തേറിയും കാൽനടയായും കാതങ്ങൾ താണ്ടിയവരുടെ നാടാണിതെന്ന്​ ഇന്നാർക്കെങ്കിലും വിശ്വസിക്കാനാകുമോ? 

ഷാർജയിൽനിന്ന്​ ദുബൈയിലേക്കെത്താൻ റോഡ്​ പോലുമില്ലാതിരുന്ന കാലം പല പ്രവാസി മലയാളികളുടെയും ഒാർമയിലുണ്ട്​. പണ്ട്​​ രണ്ടു ദിവസം നടന്ന്​ ദുബൈയിൽ നിന്ന്​ അബൂദബിയിലേക്ക്​ പോയ പ്രവാസി കാരണവൻമാരുടെ പേരമക്കൾ ഹൈപ്പർ ലൂപ്പിലേറി കാൽ മണിക്കൂർ കൊണ്ട്​ ഇൗ ദൂരം താണ്ടുന്ന നാളുകളാണ്​ വരാനിരിക്കുന്നത്​. പണം ഉള്ളതുകൊണ്ട്​ മാത്രമല്ല, ലോകത്തി​​​െൻറ ഏത്​ കോണിലുള്ള പുത്തൻ സാ​േങ്കതിക വിദ്യയും നിലവാരമുള്ളതാണെങ്കിൽ നടപ്പാക്കാൻ അധികാരികളും അതുണ്ടാക്കുന്ന മാറ്റം നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ ജനങ്ങളും തയാറായതാണ്​ യു.എ.ഇയുടെ കുതിപ്പിന്​ കാരണം. 
ശ​ത്രുരാജ്യത്തി​​​െൻറ ചിത്രമെടുക്കാൻ സൈന്യവും പിന്നീട്​ കല്യാണ വീഡിയോ എടുക്കാൻ സ്​റ്റുഡിയോക്കാരും ഉപയോഗിച്ച ​േ​ഡ്രാൺ ടാക്​സി കാറി​​​െൻറ രൂപം പ്രാപിച്ച്​ ദുബൈയുടെ ആകാശത്ത്​ വട്ടമിട്ടുതുടങ്ങി. ഒരു കൺട്രോൾ റൂമിലിരുന്ന്​  കമ്പ്യൂട്ടർ വഴി ഇവയെ നിയന്ത്രിക്കാം. ദുബൈയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപാതകളിലൂടെ മെട്രോ ട്രെയിൻ തനിയെ ഒാടാൻ തുടങ്ങിയിട്ട്​ എട്ട്​ വർഷമായി. അബൂദബി മസ്​ദർ സിറ്റിയിൽ പേഴ്​സനൽ റാപിഡ്​ സംവിധാനമെന്ന പേരിൽ ഡ്രൈവർരഹിത കാറുകൾ ഏഴ്​ വർഷമായി ഒാടുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​​െൻറ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി കാറി​​​െൻറ സൗകര്യങ്ങളോടെ രൂപപ്പെടുത്തിയിരിക്കുന്ന റോബോട്ടുകളാണ്​ ഇനിയുള്ള വാഹനലോകം ഭരിക്കാൻ പോകുന്നത്. വലിയ തോതിൽ ചാർജ്​ ശേഖരിച്ചുവെക്കാൻ കഴിയുന്ന ബാറ്ററികളുടെ അഭാവമായിരുന്നു ഇലക്​ട്രിക്​ കാറുകളുടെ വളർച്ചക്ക്​ തടസ്സം. ഇതിന്​ അമേരിക്കൻ കമ്പനിയായ ടെസ്​ല ഏറെക്കുറെ പരിഹാരം കണ്ടു കഴിഞ്ഞു. കാറ്റാടി ഉപയോഗിച്ച്​ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാൻ ആസ്​​േ​ട്രലിയിൽ 100 മെഗാവാട്ടി​​​െൻറ ബാറ്ററി ബാങ്ക്​ സ്​ഥാപിച്ചുകൊണ്ടിരിക്കുകയാണ്​ അവർ. ഇതിനൊപ്പം ദുബൈയിൽ ഇൗവർഷം അവസാനത്തോടെ സ്വയം നിയന്ത്രിത കാറുകൾ വ്യാപകമായി നിരത്തിലിറക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഇൗ നടപടികൾകൊണ്ടുണ്ടായ പ്രധാന മാറ്റം പിടിച്ചുനിൽക്കണമെങ്കിൽ പരമ്പരാഗത ഡീസൽ, പെട്രോൾ എൻജിനുകൾ ഉപേക്ഷിക്കേണ്ട സ്​ഥിതിയിലേക്ക്​ മറ്റു വാഹന നിർമാതാക്കളെ എത്തിച്ചുവെന്നതാണ്​. അതുവരെ വൈദ്യുതി മോ​േട്ടാറും സാധാരണ  എൻജിനും ഉപയോഗിക്കുന്ന ഹൈബ്രീഡ്​ വാഹങ്ങളിൽ ഒതുങ്ങിനിന്നവർ സ്വന്തം നിലക്ക്​ ഗവേഷണങ്ങൾ തുടങ്ങി. പലരും വിജയം കണ്ടതോടെ ഭാവി വാഹന വിപണി ഇത്തരം വാഹനങ്ങൾ പൂർണമായും കൈയടക്കുമെന്ന്​ ഉറപ്പായിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ 2040ന്​ ശേഷം ഇത്തരം വാഹനങ്ങൾ മാത്രമേ അനുവദിക്കൂ എന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിനും മുമ്പ്​ തന്നെ ദുബൈ ഇൗ നേട്ടം കൈവരിക്കും. 

കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ഇത്തരം കാറുകൾ ദുബൈയിൽ വിജയകരമായി പരീക്ഷണയോട്ടം നടത്തി. ബുർജ്​ ഖലീഫക്ക്​ സമീപം മുഹമ്മദ്​ ബിൻ റാശിദ്​ ബുലവാഡിൽ പ്ര​േത്യകം തയാറാക്കിയ 700 മീറ്റർ പാതയിലായിരുന്നു പരീക്ഷണയോട്ടം. 2030ഒാടെ ദുബൈയിലെ യാത്രകളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളിലൂടെയാക്കാനുള്ള പദ്ധതിയുമായി​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) മുന്നോട്ടു നീങ്ങിക്കഴിഞ്ഞു. ഇതോടെ ഇല്ലാതാകുന്നത്​ പരമ്പരാഗത വർക്​​ഷോപ്പുകളാണ്​. വൈദ്യുതി കാർ ഉപയോഗിക്കുന്നവർക്ക്​ രജിസ്​ട്രേഷനും ടോളും ചാർജിങ്ങുമെല്ലാം സൗജന്യമായി നൽകുന്ന പദ്ധതി ​ദുബൈ റോഡ്​ ഗതാഗത അതോറിറ്റിയും ദുബൈ വൈദ്യുതി ^ജല അതോറിറ്റിയും കഴിഞ്ഞയാഴ്​ചയാണ്​ പ്രഖ്യാപിച്ചത്​.

ട്യൂബ്​ലെസ്​ ടയറുകളുടെ കാലം കഴിഞ്ഞ്​ കാറ്റ്​ നിറക്കേണ്ടാത്ത ടയറുകളുടെ യുഗവും ഇതോടൊപ്പം തുടങ്ങുകയാണ്​. വീൽ ഡിസ്​കിനും പുറംവശത്തിനും ഇടയിലുള്ള ടയറി​​​െൻറ ഭാഗം തേനീച്ചക്കൂടി​​​െൻറ രൂപത്തിൽ തയാറാക്കിയ റബർ നിറച്ചാണ്​ ഇത്​ തയാറാക്കുന്നത്​. ഒാട്ടത്തിനിടയിൽ ടയർ പൊട്ടുകയോ കാറ്റ്​ കുറയുന്നത്​ മൂലം നിന്ത്രണത്തിൽ വരുന്ന പാകപ്പിഴകൾ ഉണ്ടാവുകയോ ചെയ്യുന്നില്ല എന്നതാണ്​ ഇത്തരം ടയറുകളുടെ പ്രത്യേകത. റാസൽഖൈമ മേഖലയിൽ മാത്രം 150ലേറെ ടയർ വർക്​ഷാപ്പുകളാണ്​ ഇപ്പോഴുള്ളത്​. അവയുടെ കാറ്റൊഴിയാനും കാലമധികം വേണ്ട. സെക്കൻഡ്​ഹാൻറ്​ വാഹന വിപണിയിലും എൻജിനീയറിങ്​ വിദ്യാഭ്യാസ മേഖലയിലുമെല്ലാം വലിയ സ്വാധീനമാണ്​ ഇൗ മാറ്റങ്ങൾ മൂലം സംഭവിക്കുക. 

ദുബൈയിൽ മെട്രോയും ട്രാമും പോലെ അബൂദബിയുടെ മുഖച്​ഛായ മാറ്റാൻ പോകുന്നതാണ്​ യാസ്​ ഐലൻറിൽ നടപ്പാക്കുന്ന സ്​കൈട്രാൻ പദ്ധതി. റോഡിന് സമാന്തരമായി സ്​ഥാപിച്ച ബാറിൽ കാന്തിക ശക്തിയാൽ വായുവിലൂടെ സഞ്ചരിക്കുന്ന വാഹനമാണ് സ്​കൈട്രാൻ. 2016 ജൂൺ അവസാനം കരാർ ഒപ്പിട്ടതോടെ ഗൾഫിൽ സ്​കൈട്രാൻ നടപ്പാക്കുന്ന ആദ്യത്തെ രാജ്യമെന്ന പദവിയാണ്​ യു.എ.ഇക്ക് സ്വന്തമാകുന്നത്​. യാസ്​ ഐലൻറിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ആദ്യ ഘട്ടത്തിൽ സ്​കൈട്രാൻ ഉപയോഗിക്കുക. അടുത്ത ഘട്ടത്തിൽ അബൂദബി അന്താരാഷ്​ട്ര വിമാനത്താവളവുമായി ഈ സംവിധാനത്തെ ബന്ധിപ്പിക്കും.

പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമായ സ്​കൈട്രാൻ പ്രവർത്തിപ്പിക്കാൻ അധികം വൈദ്യുതിയോ ഇന്ധനമോ ഉപയോഗിക്കേണ്ട. 
 ടെസ്​ലയുടെ ഉപജ്ഞാതാക്കളുടെ തന്നെ പദ്ധതിയായ ഹൈപ്പർ ലൂപി​​​െൻറ സാധ്യതകളും രാജ്യം ഗൗരവമായി പരിശോധിച്ച്​ വരികയാണ്​. നടപ്പായാൽ മണിക്കൂറിൽ 1,200 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ദു​ൈബ^അബൂദബി, അബൂദബി-അൽ​െഎൻ, ദുബൈ-ഫുജൈറ റൂട്ടുകളിലാണ്​ ഹൈപർലൂപ്​ പരിഗണിക്കുന്നത്​. ദുബൈയിൽനിന്ന് ഫുജൈറയിലേക്ക് പത്ത് മിനിറ്റുകൊണ്ടും അബൂദബിയിലേക്ക് 15 മിനിറ്റ് കൊണ്ടും അബൂദബിയിൽനിന്ന്​ അൽ​െഎനിലേക്ക്​ 13 മിനിറ്റ്​ കൊണ്ടും സഞ്ചരിക്കാവുന്ന തരത്തിലാണ്​ പദ്ധതി വിഭാവനം ചെയ്യുന്നത്​.  

തയ്യാറാക്കിയത്​: സവാദ്​ റഹ്​മാൻ, ടി. ജുവിൻ, എസ്​.എം. നൗഫൽ, എം.ബി. അനീസുദ്ദീൻ       

(തുടരും)

Tags:    
News Summary - changing uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.